വിദൂര അധ്യാപകപരിശീലന പരിപാടി

 

 

മലയാളം പരിശീലകരായ അധ്യാപകര്‍ക്കും ട്രെയിനര്‍മാര്‍ക്കുള്ള  പരിശീലന പരിപാടിയാണ് REEP റീസോഴ്സ് പേര്‍സണ്‍സ് ആയ അധ്യാപകരുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രോജക്ടായിട്ടാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.പാലക്കാട് ഡയറ്റിന്റെ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ പരിപാടി നടത്തുന്നത്.ഡിസ്റ്റന്‍സ് മോഡിലുള്ള പരിശീലനമടക്കം വൈവിധ്യപൂര്‍ണമായ ഒരു പരിശീലനാനുഭവം ഒരുക്കലാണ് ലക്ഷ്യം.പരിശീലകരുടെ കഴിവുകളിലെ മാറ്റം ഗവേഷണരൂപത്തില്‍ രേഖപ്പെടുത്താനും വരുംകാല പരിശീലനങ്ങള്‍ക്ക് ദിശാഗതിനല്‍കലും ഈ പരിപാടിയുടെ ലക്ഷ്യങ്ങളാണ്

പരിപാടികള്‍

വിഷണിങ്ങ് വര്‍ക് ഷോപ്പ് -ജൂണ്‍

തുടര്‍ന്ന്  ഓരോമാസവും വിവിധമേഖലകളില്‍ പരിശീലനം നല്‍കും.പരിപാടിയുടെ വിശദാംശങ്ങള്‍ താഴെക്കൊടുക്കുന്നു

ഡയറ്റ് പാലക്കാട്

ജില്ലാ റിസോഴ്സ് ഗ്രൂപ്പ് ശാക്തീകരണപരിപാടി

മലയാളം

അവധിക്കാലഅധ്യാപക പരിശീലനം ഉള്‍പ്പെടെയുള്ള അധ്യാപക ശാക്തീകരണപരിപാടിക ളില്‍ പങ്കെടുത്ത അധ്യാപകരോട് പരിശീലനത്തെക്കുറിച്ച് ആരായുമ്പോള്‍ പൊതുവെ പറയുന്ന മറുപടി പരിശീലനത്തില്‍ നിന്നും ഒന്നും പുതിയതായി ലഭിച്ചില്ല എന്നതാണ്.

പരിശീലനത്തിന്റെ മോഡ്യൂളുകള്‍ പരിശോധിക്കുമ്പോള്‍ ഏറെക്കുറെ എല്ലാ മോഡ്യൂളുകളും

മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയുമാണ്.ഡി.ആര്‍.ജി പരിശീലനങ്ങള്‍ നല്ല നിലയില്‍ സംഘടിപ്പിക്കപ്പെടുന്നുമുണ്ട്. എങ്കില്‍ എവിടെയാണ് ചോര്‍ച്ച സംഭവിക്കുന്നതെന്ന അന്വേഷണം നടത്തിയപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടു.

 • പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 60% ആര്‍.പി മാര്‍ക്കും ആത്മവിശ്വാസക്കുറവുണ്ട്
 • പരിശീലനമോഡ്യൂളില്‍ തങ്ങള്‍ക്ക് ധാരണയില്ലാത്ത മേഖലകള്‍ ,താഴെ വേണ്ടത്ര ചര്‍ച്ച ചെയ്യാറില്ല.
 • മെറ്റീരിയല്‍ ഉപയോഗത്തില്‍ താഴെ തട്ടില്‍ വിട്ടുവീഴ്ച നടത്തുന്നു. ഒന്നുകില്‍ വേണ്ടത്ര കോപ്പി ഉപയോഗിക്കില്ല.അല്ലെങ്കില്‍ അവ യഥാര്‍ത്ഥ ലക്ഷ്യം നേടും വിധം ഉപയോഗിക്കാറില്ല.
 • എന്താണോ ക്ലാസ്സില്‍ നടക്കേണ്ടത് ,എന്ത് ലക്ഷ്യത്തോടെയാണ് ആ പ്രവര്‍ത്തനം നടത്തിയത് എന്ന മട്ടില്‍ ക്രോഡീകരണം നടത്താറില്ല.
 • അധ്യാപകര്‍ തന്നെ അറിവ് നിര്‍മ്മിക്കും വിധം പങ്കാളിത്ത പരിശീലനം സംഘടിപ്പിക്കാന്‍ കഴിയുന്നില്ല.
 • ഒരുപ്രവര്‍ത്തനം (കളി, സിനിമ/ദൃശ്യം ,ചര്‍ച്ച,സംവാദം,ഗ്രൂപ്പ് വര്‍ക് ,വായന) വഴി പഠന സന്ദര്‍ഭം ‍സൃഷ്ടിക്കാനും അധ്യാപകരെ അതിനോട് പ്രതികരിപ്പിച്ച് ആ പ്രവര്‍ത്തനം വിശകലനം ചെയ്യിക്കാനോ ,അതിന്റെക്ലാസ്സ് റൂം സാധ്യത ബോധ്യപ്പെടുത്താനോ പലപ്പോഴും കഴിയുന്നില്ല
 • പല ആര്‍.പി മാരും ആനുകാലിക വായനക്കാരോ സ്വന്തം അറിവിനെ കാലത്തിനനുസരിച്ച് പുതുക്കുന്നവരോ അല്ല.അതിനാല്‍ബോധനശ്ശാസ്ത്രമോ,ഭാഷയിലെ പുതിയ രചനകളോവെച്ച് വിശദീകരിക്കാനാവുന്നില്ല.

ആര്‍.പി മാരുടെ ഈ പോരായ്മകളാണ് പരിശീലനങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതെന്ന കണ്ടത്തല്‍ പുതിയൊരു ശാക്തീകരണപരിപാടിയുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇതിനായുള്ള ഒരു ശ്രമമാണ് പാലക്കാട് ജില്ലയിലെ മലയാളം പരിശീലകരായ ആര്‍.പി മാരുടെ ശാക്തീകരണപരിപാടി വഴി ഡയറ്റ് ലക്ഷ്യമാക്കുന്നത്

ഇത്തവണത്തെ ഡയറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മലയാളം ആര്‍.പി മാര്‍ക്ക് ഒരു ശാക്തീകരണ പ്രവര്‍ത്തന പാക്കേജ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് പ്രവര്‍ത്തന പദ്ധതിയുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

 • അധ്യാപകര്‍,ട്രെയിനര്‍മാര്‍ എന്നിവരില്‍ നിന്നും സന്നഗ്ധരായ 30 അംഗ ആര്‍.പി ടീം രൂപീകരിക്കുന്നു.
 • വിദ്യാരംഗം ഉള്‍പ്പെടെയുള്ള ജില്ലയിലെ ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോര്‍ ടീമിനെ ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അധ്യാപശാക്തീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. (10 പേരുടെ കോര്‍ ടീം)
 • ഡി.ആര്‍.ജി അംഗങ്ങളും,കോര്‍ ടീമും എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ ,ഡയറ്റി ലെ ഈ പ്രവര്‍ത്തനച്ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ മാസത്തിലൊരിക്കല്‍ ഒത്തുകൂടുന്നു.(കഴിയുന്നതും അവധി ദിവസം)
 • മാസത്തിലൊരിക്കല്‍ നടക്കുന്ന ഒത്തുചേരല്‍ ഏതെങ്കിലും മേഖലയില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുംവിധമുള്ള അനുബന്ധ പരിശീലനപരിപാടിയായിരിക്കും.
 • ഇതില്‍ നിന്നും നേടുന്ന ധാരണകളും പ്രവര്‍ത്തനങ്ങളും സ്വന്തം ക്ലാസ്സിലും,തന്റെ സബ് ‍ജില്ലയിലെ തെരഞ്ഞെടുത്ത ഏതാനം സ്കൂളിലും ട്രൈഔട്ട് ചെയ്തു നോക്കുന്നു.ഒരു സബ്ജില്ലയിലെ രണ്ട് ആര്‍.പി മാരും , അവര്‍ക്ക് സ്വാധീനമുള്ള കൂട്ടുകാരുമാണ് ട്രൈഔട്ട് ചെയ്യുന്നത്.
 • കണ്ടെത്തലുകള്‍ അതാത് സമയത്തുതന്നെ ബ്ലോഗ് വഴി പരസ്പരം പങ്കുവെക്കുന്നു.
 • ബ്ലോഗ് ഉപയോഗം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഉപയോഗിക്കാനറിയാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും
 • അടുത്തമാസത്തെ കൂടിയിരുപ്പില്‍ ഈ കണ്ടത്തല്‍ അവതരിപ്പിക്കുന്നു. ഇതിന്റയടി സ്ഥാനത്തില്‍ ക്ലസ്റ്റര്‍ പരിശീലനമോഡ്യൂളില്‍ ജില്ലാ പരിപാടിയായി ഈ പ്രവര്‍ത്തനപരിപാടി കൂടി ഉള്‍പ്പെടുത്തി പരിശീലന മോ‍ഡ്യൂള്‍ രൂപപ്പെടുത്തുന്നു.
 • പരസ്പര ആശയവിനിമയം വഴി കൂട്ടായ്മയും പ്രൊഫഷണല്‍ ഡവലപ്പ്മെന്റും ഉണ്ടാവുന്നു
 • ഓരോക്ലാസ്സിലും രൂപപ്പെടുന്ന കുട്ടികളുടെ രചനകളില്‍ ശ്രദ്ധേയമായവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണം .മാസത്തിലൊരിക്കല്‍ ഈ ബ്ലോഗ് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുകയും വായന ,എഡിറ്റിങ്ങ് എന്നിവക്ക് ഉപയോഗപ്പെടുത്തുകയും വേണം.
 • ഡിസ്റ്റന്‍സ് മോഡ് പരിശീലനം ,ഡയറ്റ് വെബ്സൈറ്റ് വഴി ഇവര്‍ക്കായി നിരന്തരം ചില അസൈന്‍മെന്റുകള്‍ നല്‍കുകയും പ്രതികരണങ്ങള്‍ വിലിരുത്തുകയും ചെയ്യും.

പരിശീലനം—- (ട്രൈഔട്ട് ) മേഖലകള്‍

മാസം പ്രവര്‍ത്തന പരിപാടി വിശദാംശങ്ങള്‍
ജൂണ്‍20 എന്റെ നാട് എന്റെ ഭാഷ
 • ഓരോകുട്ടിക്കും പരിഗണന നല്‍കുന്ന പഠനം
 • ആത്മവിശ്വാസം തകര്‍ക്കാത്ത ഭാഷാ എഡിറ്റിങ്ങ്.
 • ലിങ്ക്വിസ്റ്റിക്ക് മേഖലയിലെ ഭാഷാ പ്രശ്നങ്ങള്‍, പ്രാദേശിക ഭാഷ പരിഗണന.
 • RTE, ETHIC CODE, TET ഇവയുടെ അടിസ്ഥാനത്തില്‍ ഭാഷാധ്യാപകന്റെ പങ്ക് തിരിച്ചറിയല്‍
 • വിലയിരുത്തലിന്റെ അനുഭവ സാക്ഷ്യങ്ങള്‍
ജൂലായ്2011 ബ്ലോഗ് എഴുത്ത്
 • വളരുന്ന ബ്ലോഗ് കുട്ടികളുടെ രചനകളും അധ്യാപകരുടെ രചനകളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കല്‍
 • നിര്‍മ്മാണ പരിശീലനം
ആഗസ്റ്റ്2011 ക്ലാസ്സിലൊരുവായനശാല
 • യു.പി ക്ലാസ്സിലെ കരിക്കുലം, യൂണിറ്റുകള്‍ എന്നിവക്ക് അനുയോജ്യവും അധിക വായനാനുഭവങ്ങള്‍ നല്‍കുന്നതുമായ അനുബന്ധ വായനാസാമഗ്രികള്‍ കണ്ടത്തല്‍
 • ഓരോ വായനാ സാമഗ്രിയും ഏത് സന്ദര്‍ഭത്തില്‍ ഏത് ആവശ്യത്തിന് ഉപയോഗിക്കാം എന്നുകണ്ടെത്തല്‍
 • രസക്കുടുക്ക(ജില്ലാ മെറ്റീരിയല്‍ ഉപയോഗം) 
സെപ്തംബര്‍2011 ഭാഷയുടെ വഴി
 • മസ്തിഷ്കവും ഭാഷാര്‍ജ്ജനവും
 • ഭാഷ ഉല്പാദിപ്പിക്കുന്ന കുട്ടി
 • മുന്നോക്കക്കാരിലെ പിന്നോക്കാവസ്ഥ
 • ഭാഷാപ്രയോഗങ്ങളില്‍ മുന്നിലെത്തുന്ന പിന്നോക്കക്കാരന്‍
ഒക്ടോബര്‍2011 രചനയും വിലയിരുത്തലും
 • കവികളുടെ ,കഥാകാരന്മാരടെ രചനകളി ലേക്ക് ,അനുഭവങ്ങളിലേക്ക്
 • കവിയോടൊപ്പം,കഥാകാരനോടൊപ്പം
 • വായനാനുഭവങ്ങള്‍ പങ്കുവെക്കല്‍
 • സര്‍ഗാത്മക രചനയുടെ എഡിറ്റിങ്ങ്
 • കുട്ടികളുടെ രചനകളുടെ സവിശേഷതകള്‍
 • എഴുത്തുകൂട്ടം അനുഭവങ്ങളിലേക്ക്
 • സാക്ഷരം അനുഭവങ്ങളിലേക്ക്
നവംബര്‍2011 ദൃശ്യസാധ്യതകള്‍ ഭാഷാക്ലാസ്സില്‍
 • തിയ്യറ്റര്‍ ഒരു ബോധനശ്ശാസ്ത്രം
 • പാവനാടകം
 • കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന സിനിമകള്‍
 • പരമ്പരാഗത കലകള്‍,കഥപറച്ചിലിന്റെ വിഭിന്നരീതികള്‍
ഡിസംബര്‍2011

 

സാഹിത്യഭൂപടം
 • ജില്ലയിലെ സാഹിത്യകാരന്മാര്‍, കവിഭവനങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, എന്നിവയിലൂടെ ഒരു യാത്ര
ജനുവരി2012 ആസ്വാദ്യങ്ങളായപരിശീലനങ്ങള്‍
 • പരിശീലന തന്ത്രങ്ങള്‍,രിതികള്‍
 • എന്താണ് പങ്കാളിത്തപരിശീലനം
 • അറിവ് നിര്‍മ്മാണം നടക്കുന്ന പരിശീലനം
 • contextual competency,content competency,transactional skills etc…

ഓരോ ആര്‍.പിയേയും മികച്ച പരിശീലകരാക്കുക അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് റിസോഴ്സ് പേഴ്സണ്‍ എന്ന നിലക്ക് അവരുടെ പ്രവര്‍ത്തനം അവര്‍ ആസ്വദിക്കും വിധം മാറ്റിത്തീര്‍ക്കുക എന്നതാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.എസ്.എസ്.എ ഡയറ്റ് ജില്ലാ പഞ്ചായത്ത്, ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ കൂട്ടായ്മയും, ഡയറ്റിന്റെ അക്കാദമിക നേതൃത്വവുമാണ് ഈ പരിപാടിയുടെ വിജയത്തിനുവേണ്ടത്.

ഡയറ്റ് പാലക്കാട്

(തയ്യാറാക്കിയത്രാമചന്ദ്രന്‍ ലക്ചറര്‍ പി.എസ്.ടി.ഇ മലയാളം)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s