സ്കൂള്‍ വിശേഷങ്ങള്‍ ഒന്ന് -ആനക്കര എച്ച് .എസ്

വിദ്യാലയ വിശേഷങ്ങള്‍

ആനക്കര ഹൈസ്കൂളിലെ ക്ലാസ്സ്  ലൈബ്രറി

ആനക്കര ഹൈസ്കൂളിലെ ക്ലാസ്സ് ലൈബ്രറി

ആനക്കര ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സില്‍ ഒരുക്കിയിരിക്കുന്ന ഈ ലൈബ്രറി വ്യത്യസ്തമായ  ഒരു കാഴ്ചയാണ്.കുട്ടികളുടെ വായന, വായനാക്കുറിപ്പുകള്‍ എഴുതല്‍, ക്ലാസ്സ് ലൈബ്രറി വിതരണ രജിസ്റ്റര്‍, റഫറന്‍സ്  എന്നിങ്ങനെ  വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായി നടക്കുന്നു.വായനക്കും എഴുത്തിനും പുതിയ  അനഭവങ്ങള്‍ നല്‍കുന്നതിലൂടെ കുട്ടികളുടെ നിലവാരത്തിലും അത് പ്രതിഫലിക്കുന്നു.ഇത്തരത്തില്‍ കുട്ടികള്‍ നടത്തുന്ന വായനാനുഭവങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്ത് വിദ്യാലയം ഒരുക്കിയ കാഴ്ച എന്ന വായനാക്കുറിപ്പു മാസിക സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ്.

IMG_20150811_141359

ക്ലസ്സിലെ പുസ്തകങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ഈ കാറ്റലോഗ് കുട്ടികള്‍ക്ക് റഫര്‍ചെയ്ത് പുസ്തകം എടുക്കാന്‍ സഹായകമാവും. ഇത് തയ്യാറാക്കുന്നത് കുട്ടികള്‍ തന്നെയായതിനാല്‍ മൊത്തം പുസ്തകങ്ങളെക്കുറിച്ചും അത് എഴുതിയതാരാണെന്ന ധാരണയും ഉണ്ടാവുന്നു.

കുട്ടികളുടെ വായനാക്കുറിപ്പുകള്‍ ചേര്‍ത്ത് വിദ്യാലയം പ്രസിദ്ധീകരിച്ച  കാഴ്ച എന്ന വായനാക്കുറിപ്പ് മാഗസിന്‍ 

IMG_20150811_135339