സ്കൂള്‍ വിശേഷങ്ങള്‍ 5 ജി.എല്‍.പി.എസ് പെരുമ്പാറച്ചള്ള

പ്രവേശനോത്സവ വിശേഷം

ജി.എല്‍.പി.എസ് പെരുമ്പാറച്ചള്ള

perumpara2വര്‍ണക്കടലാസും കുരുത്തോലയും കൊണ്ട് അലങ്കരിച്ച സ്കൂളും നിറയെ പാട്ടും വാദ്യങ്ങളുമായി എതിരേല്‍ക്കുന്ന ചേട്ടന്‍മാരും ചേച്ചിമാരും മധുരപലഹാരങ്ങളുമായി കാത്തുനില്‍ക്കുന്ന അധ്യാപകരും പ്രവേശനോത്സവത്തിന്റെ സ്ഥിരം കാഴ്ചയാണ് എന്നാല്‍ ചിറ്റൂര്‍ സബ് ജില്ലയിലെ പെരുമ്പാറച്ചള്ള എന്ന പ്രൈമറി വിദ്യാലയം പ്രവേശ നോത്സവത്തിന് പുതിയൊരു രീതിയാണ് സ്വീകരിച്ചത്.ഈ വിദ്യാലയത്തിലേക്ക് പുതിയതായി പ്രവേശനം നേടിയ എല്ലാ കുട്ടികളുടെ വീട്ടിലും ഒരു ക്ഷണക്കത്തുമായി പ്രധാനാധ്യാ പികയുടെ നേത‍ൃത്വത്തില്‍ സ്കൂളിലെ മുഴുവന്‍ അധ്യാപകരും എത്തി. അധ്യാപകര്‍ വീട്ടില്‍വെച്ചുതന്നെ ഓരോ പുതിയ അതിഥികളേയും പരിചയപ്പെട്ടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.കുട്ടിയേയും കുടുംബത്തേയും സ്കൂളിലെത്തും മുമ്പേ അടുത്തറിയുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കല്യാണക്കുറിപോലെ തങ്ങളുടെ മാതൃഭാഷയില്‍ ഒരു ക്ഷണക്കത്ത് സ്കൂളധികൃതര്‍ നേരിട്ടുവന്ന് നല്‍കിയത് തെല്ലൊരു അഭിമാനത്തോടെയാണ് ഗ്രാമത്തിലെ രക്ഷിതാക്കള്‍ സ്വീകരിച്ചത്. പിറ്റേന്ന് അധ്യാപകരെ പരിചയപ്പെടാനോ തന്റെ കുട്ടിയുടെ ടീച്ചറെ കുട്ടിയെ ഏല്‍പ്പിക്കാനോ രക്ഷിതാക്കള്‍ക്ക് പാടുപെടേണ്ടി വന്നില്ല. കുട്ടികള്‍ നേരിട്ടുതന്നെ തങ്ങളുടെ വീട്ടില്‍ തലേന്നു വിരുന്നു വന്ന അധ്യാപകരുടെ അടുത്തേക്ക് ചിരപരിചിതരെപോലെ ഓടിച്ചെല്ലുന്ന കാഴ്ചയാണ് അവര്‍കണ്ടത്. തമിഴ് അതിര്‍ത്തി പ്രദേശമായ അവിടെ അങ്ങനെയൊരു വിദ്യാലയമുണ്ടെന്ന് ചില കുടുംബക്കരെങ്കിലും തങ്ങള്‍ ആ ഉള്‍നാടന്‍ ഗ്രാമത്തിലൂടെ കൂട്ടത്തോടെ നടക്കുന്നത് കണ്ടപ്പോഴാണ് അറിഞ്ഞതെന്ന് അധ്യാപകര്‍ പറയുന്നു.

perumpara1

Advertisements