സ്കൂള്‍ വിശേഷങ്ങള്‍ രണ്ട്-കോതചിറ ജി.എല്‍.പി.എസ്.

ഓരോ കുട്ടിയേയും നിരന്തരം വിലയിരുത്താന്‍ സഹായകമായ പോര്‍ട്ട്ഫോളിയോ

ഓരോ കുട്ടിയേയും നിരന്തരം വിലയിരുത്താന്‍ സഹായകമായ പോര്‍ട്ട്ഫോളിയോ- കോതചിറ ജി.എല്‍.പി

കോതചിറ ജി.എല്‍.പി സ്കൂള്‍ പോര്‍ട്ട്ഫോളിയോ

ആരുടേയും നിര്‍ബന്ധ മില്ലാതെ,  മുമ്പു നേടിയ പരിശീലനാശയങ്ങള്‍ പിന്തുടര്‍ന്ന് കോതചിറ ജി.എല്‍.പി സ്കൂളിലെ നാലാം ക്ലാസ്സില്‍  കുട്ടികളുടെ പോര്‍ട്ട് ഫോളിയോ കാണാം.പരിശീലനങ്ങളില്‍ ഊന്നാത്തതുകൊണ്ടും ഈ രീതി ഇനി പിന്തുടരണോ എന്ന ആശങ്കയുള്ളതിനാലും പലരും കുട്ടികളുടെ ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിക്കാറില്ല.എല്‍.എസ്.എസ്  പരീക്ഷക്കാകട്ടെ കുട്ടികളുടെ നോട്ടു പുസ്തകത്തെയാണ് പോര്‍ട്ട് ഫോളിയോ ആയി കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നത്. എ്ന്നാല്‍ കുട്ടികള്‍ നാട്ടിലെ കറന്റ് ഉപയോഗത്തെക്കുറിച്ച്  നടത്തിയ പ്രോജക്ട് റിപ്പോര്‍ട്ടും, ക്ലാസ്സ് പരീക്ഷകളുടെ ഉത്തരക്കടലാസ്സും,അവരുടെ സര്‍ഗ രചനകളും ഒരു പ്രത്യേക ഫയലില്‍ സൂക്ഷിക്കമ്പോള്‍ കുട്ടികള്‍ക്ക് അതിന്റെ ഗൌരവംബോധ്യപ്പെടുകയും രക്ഷിതാക്കള്‍ക്ക് തങ്ങളഉടെ കുട്ടിയെ വിലയിരുത്താനുള്ള ഒരു തെളിവായി അത് മാറുകയും ചെയ്യുന്ന കാഴ്ചയാണ് കോതചിറയില്‍ കണ്ടത്.ഇതൊരു മികവാര്‍ന്ന പ്രവര്‍ത്തനം തന്നെയാണ്.

അമ്മവായനശാല/ക്ലാസ്സ് ലൈബ്രറി
കിട്ടാവുന്ന പുസ്തകങ്ങള്‍ മുഴുവന്‍ശേഖരിച്ച് നാലാം ക്ലാസ്സില്‍ ഒരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു വിതരണ രജിസ്റ്ററും സൂക്ഷിക്കുന്നു.അമ്മമാര്‍ക്കും പുസ്തകം എടുത്തു വായിക്കാനുള്ള അവസരമുണ്ട്.കുട്ടിയുടെ വായനാശീലത്തില്‍ പ്രകടമായ മാറ്റം ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ക്ലാസ്സ് പത്രം

കുട്ടികള്‍ രൂപപ്പെടുത്തുന്ന ക്ലാസ്സ് പത്രങ്ങള്‍ ഈ ക്ലാസ്സിലെ മറ്റൊരു പ്രത്യേകതയാണ്.വിവിധ വ്യഹഹാര രൂപങ്ങള്‍ക്ക് മാതൃകയായി കുട്ടികള്‍ പത്രം പ്രയോജനപ്പെടുത്തുന്നു.ഓരോ മാസവും ഒരു പത്രം എന്ന നിലക്കാണ് ഇപ്പോള്‍ പത്രം ഇറക്കിക്കൊണ്ടിരിക്കുന്നത്.അധ്യാപികയും കുട്ടികളും ചേര്‍ന്ന ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു

IMG_20150922_125032

Advertisements