സ്കൂള്‍ വിശേഷങ്ങള്‍ മൂന്ന്-ഇറുമ്പകശ്ശേരി എ.യു.പി.എസ്.

ഇറുമ്പകശ്ശേരി എ.യു.പി.എസിലെ ഗണിത ക്ലബ്ബ്

സംഖ്യാമരം

.യു.പി എസ് ഇരുമ്പകശ്ശേരിയുടെ സംഖ്യാമുത്തുകള്‍ എന്ന ഈ ഗണിത മാഗസിന്റെ തുടര്‍പ്രവര്‍ത്തനഫലമായി രൂപംകൊണ്ട സംഖ്യാമരം എന്ന പ്രസിദ്ധീകരണം.

കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനം മുമ്പ് പ്രസിദ്ധീകരിച്ചതില്‍നിന്ന്…..……..

ഇരുവഴി സംഖ്യയോ അതെന്താണ്?

അതു പോകട്ടെഇതൊന്നു വ്യഖ്യാനിക്കു!

ശുഷ്ക സംഖ്യ. അധിസംഖ്യ,സുഹൃദ് സംഖ്യ

പലരും പരസ്ഫരം നോക്കുന്നു .ആര്‍ക്കും പക്ഷെ വിശദീകരിക്കാനാവുന്നില്ല.

ഈ ചര്‍ച്ച നടന്ന വേദി ഒരു ഗണിത ക്ലസ്റ്ററാണ്.അഞ്ചിലേയും ഏഴിലേയും കണക്ക് പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം മാറിയതിനോടനുബന്ധിച്ച് നടന്ന പരിശീലനത്തിന്റെ അനുഭവമാണ് മേല്‍പ്പറഞ്ഞത്.

അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ സംഖ്യാലോകം എന്ന അധ്യായത്തില്‍ ഇരുവഴിസംഖ്യകള്‍ എന്നൊരു ഇനമുണ്ട് ഏഴിലും സമാനമായ ചി സൂചനകള്‍ ഇത് വിശദീകരിക്കാനാവുന്നില്ല എന്നതാണ് ക്ലസ്റ്ററില്‍ നേരിട്ട പ്രശ്നം?

ക്രിയാഗവേഷണമാണോ ? പരിഹാരബോധനമാണോ എന്നൊന്നും തിരിച്ചറിയാനോ ചിന്തിക്കാനോ അവര്‍ക്ക് തോന്നിയില്ല.പകരം ഗണിത ക്ലബ്ബ് ഈ പ്രശ്നം ഏറ്റെടുത്തു.

അവര്‍ അന്വേഷണം തുടങ്ങി.സംഖ്യാ സൂചന അധ്യാപികയായ ജിജി ടീച്ചറും ,ജോസ് മാഷും .ഷീബടീച്ചറും കണ്ടെത്തി നല്‍കും .കുട്ടികള്‍ അത്തരം സംഖ്യകളെ അന്വേഷിക്കും….

പഴയ കാല പുസ്തകങ്ങളില്‍,പഴയ അധ്യാപകരില്‍ നിന്ന് അങ്ങനെ അവര്‍ക്ക് ഉത്തരം കിട്ടാന്‍ തുടങ്ങി.

സംഖ്യാലോകം അവര്‍ ചാര്‍ട്ടില്‍ എഴുതി പ്രദര്‍ശിപ്പിച്ചു.ക്ലബ്ബ് കൂടാത്ത ദിവസങ്ങളില്ല.അഥവാ സമയം കിട്ടിയില്ലെങ്കില്‍ നാല്പത് കുട്ടികള്‍ക്ക് ക്ഷമകെടുംദിവസവും ക്ലബ്ബ് ആരുടേയും നിര്‍ബന്ധമില്ലാതെ നടന്നു.സംഖ്യാലോകത്തെ മുപ്പതോളം സംഖ്യാ മധുരങ്ങളെ അവര്‍ കണ്ടെത്തി ,..വ്യഖ്യാനിച്ചു. അവയുടെ വിന്യാസം ഏതൊക്കെ രൂപങ്ങള്‍ കൈവരിക്കുമെന്ന് കണ്ടെത്തി.കുട്ടികള്‍ ഗണിത തല്പരരായി അധ്യാപകര്‍ക്ക് അവരെ നയിക്കല്‍ വെല്ലുവിളിയായി.

അടുത്ത ക്ലസ്റ്ററില്‍ അവര്‍ പങ്കുവെച്ചത് സംഖ്യകളുടെ ഈ മാസ്മരിക ഭംഗിയെക്കുറിച്ചാ യിരുന്നു. ഇപ്പോള്‍ ഇരുവഴി സംഖ്യകളുടെ വിശേഷങ്ങളും,അധി സംഖ്യകളും ,നൂനസംഖ്യകളും ഈ അധ്യാപകരിലൂടെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു.

അവര്‍ ആവശ്യപ്പെട്ടു.ഞങ്ങള്‍ക്ക് ഇത് പുസ്തക രൂപത്തില്‍ തരണം.റഫറന്‍സായി ഉപയോഗിക്കാനാണ്.

ഈ ആവശ്യമാണ് ഓരോ സ്കൂളും ഗവേഷണത്തലേര്‍പ്പെടുക നൂതനമായ എന്തെങ്കിലും കണ്ടെത്തുക എന്ന ഉയര്‍ന്ന ചിന്തയിലേക്ക് ഈ അധ്യാപരെ കൊണ്ടെത്തിച്ചത്.

.യു.പി എസ് ഇരുമ്പകശ്ശേരിയുടെ സംഖ്യാമുത്തുകള്‍ എന്ന ഈ ഗണിത മാഗസിന്റെ സവിശേഷതയും അതാണ്.

 ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി സ്കൂളില്‍ ഗണിതോത്സവം നടത്തി.ഈ ഗണിതോത്സവത്തില്‍വെച്ച് ഈ അന്വേഷണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്താവണം എന്ന ചര്‍ച്ച നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ സംഖ്യകളുടെ വിന്യാസം ഏതെല്ലാം തരത്തില്‍ വരാമെന്നും അതിന്റെ ത്രിമാന രൂപങ്ങള്‍ എന്നിവയെക്കുറിച്ച് അന്വഷിക്കാനും ധാരണയായി ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളാണ് സംഖ്യാമരം എന്ന ഈ വര്‍ഷത്തെ കണ്ടെത്തലുകള്‍

Advertisements