Category Archives: LAB SCHOOL EMPOWERMENT

LAB SCHOOL EMPOWERMENT


ഓണം ഭാവനയും ,കഥയും ചരിത്രവുമൊക്കെ അടങ്ങുന്ന ഒരു പ്രതീക്ഷയാണ്. സമൃദ്ധിയുടെ ഈ മാവേലിക്കാലം നമുക്കും അടയാളപ്പെടുത്താം, ചില പ്രവര്‍ത്തനങ്ങളിലൂടെ

(ദീര്‍ഘ അവധിക്കാലം …… ആഘോഷത്തിന്റെ ആഹ്ലാദം കളയാതെ പഠനത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താനായി കുട്ടികള്‍ക്കു നല്‍കുന്ന ചെറിയൊരു പ്രവര്‍ത്തന സമാഹാരമാണ് ഇത്. ഇതിന്റെ തുടര്‍ച്ച അപൂര്‍വ്വങ്ങളായ ഓണപ്പാട്ടുകളുടെ ശേഖരവും, മറക്കാത്ത ഓണത്തിന്റെ നിറമുള്ള ഓര്‍മ്മക്കുറിപ്പുകളും ആയിരിക്കും.ഇത് വിദ്യാലയത്തിന്റെ അച്ചടിച്ച വാര്‍ത്താപത്രികക്ക് വിഭവങ്ങളുമാകും)

ഓര്‍മ്മയിലെ ഓണം

 • പത്രങ്ങള്‍, ടി.വി , മാസികകള്‍ എന്നിവയില്‍ വരുന്ന ഓണമോര്‍മ്മകള്‍ വായിച്ചുവോ? ഓരോ കേരളീയനും ഓണം മധുരമായ ഒരോര്‍മ്മയാണ്.വീട്ടിലെ /അടുത്ത വീട്ടിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയുടെ കുട്ടിക്കാലത്തെ ഓണാനുഭവം ചോദിച്ചറിഞ്ഞ് ഓര്‍മ്മയിലെ ഓണം എന്ന ഒരു കുറിപ്പ് തയ്യാറാക്കുക.

ഓണപ്പാട്ടുകള്‍ തേടിനടക്കാം

 • തെക്കേക്കര വടക്കേക്കര കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചേ……നാട്ടിടവഴിയിലെ വേലിപ്പൊന്തകളിലും കുന്നിന്‍ ചെരുവിലും പൂ തേടിപ്പോകുന്ന കുട്ടികള്‍ പാടിയ പാട്ട്. അങ്ങനെ ഓണത്തെ വരവേല്‍ക്കാനും ,ഓര്‍മ്മിക്കാനും എത്രയെത്ര പാട്ടുകള്‍ കവിതകള്‍! ഓണവുമായി ബന്ധപ്പെട്ട ഇത്തരം പാട്ടുകളും കവിതകളും ശേഖരിച്ച് ഒരു ഓണപ്പാട്ടു ശേഖരം നിര്‍മ്മിക്കാം. അതിലേക്ക് ഓരോ കൂട്ടുകാരും പരമാവധി പാട്ടും കവിതയും ശേഖരിച്ചു കൊണ്ടുവരട്ടെ. ബാലമാസികകളിലെ കവിതയും പാട്ടും പ്രോത്സാഹിപ്പിക്കരുത് മുതിര്‍ന്നവരോടു ചോദിച്ചും പഴയകാല പാഠപുസ്തകങ്ങള്‍ തിരഞ്ഞും ആരും അധികം കേള്‍ക്കാത്ത കവിതയും പാട്ടും ശേഖരിക്കുന്ന കുട്ടിക്ക് സമ്മാനം നല്‍കും.

ഓണ വിഭവങ്ങള്‍

 • ഉപ്പേരി പപ്പടം തിന്നുതിന്നി

  ട്ടുള്ള രുചിയും പറപറന്നു

  നേന്ത്രപ്പഴത്തോടു മല്ലടിച്ചു

  കോന്ത്രപ്പല്ലൊക്കെത്തകര്‍ന്നും പോയി

  മാവേലീ നിന്റെ വരവുമൂലം

  പാവങ്ങള്‍ കഷ്ടത്തിലായി ഞങ്ങള്‍മാവേലിയുടെ വരവുകൊണ്ട് തിന്നു തിന്ന് രുചിയും പല്ലും പോയ കുട്ടികളുടെ അനുഭവം വിവരിക്കുകയാണ് കവി അക്കിത്തം.നിങ്ങളുടെ വീട്ടില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കുന്നതിന്റെ പാചക രീതി ചോദിച്ചിറിഞ്ഞ് എഴുതി വരൂ.

ഓണച്ചൊല്ലും ശൈലികളും

 • കാണം വിറ്റും ഓണം ഉണ്ണണംഓണം മലയാള ഭാഷക്ക് ഒട്ടേറെ ചൊല്ലുകളും, ശൈലി കളും സംഭാവനചെയ്തിട്ടുണ്ടല്ലോ? അവ ശേഖരിച്ച് എഴുതുക

ഓണത്തിന്റെ കണക്ക്

 • ഈ ഓണത്തിന് നിങ്ങളുടെ വീട്ടില്‍ എന്തൊക്കെ വാങ്ങി ഓരോന്നിനും എത്ര രൂപ ചെലവായി .ഓണത്തിന് നിങ്ങളുടെ കുടുബം ആകെ ചെലവാക്കിയ തുക കണ്ടെത്തൂ. വസ്ത്രം,പലചരക്ക്, പാല്‍, അങ്ങനെ ഓരോന്നിന്റേയും അളവും വിലയും രക്ഷിതാക്കളോട് ചോദിച്ച് എഴുതി കൂട്ടട്ടെ? വരവ് എത്രയുണ്ടായി? ചിലവു് എത്ര? കടം വാങ്ങിയോ? എന്നിങ്ങനെ ചില യാഥാര്‍ത്ഥ്യബോധം ഉളവാക്കുന്ന തലത്തിലേക്കും ഈ പ്രവര്‍ത്തനം നയിക്കപ്പെടണം.

ഓണാനുഭവം

 • ഓണക്കളികള്‍, ഓണക്കാഴ്ചകള്‍, ഓണാഘോഷങ്ങള്‍,ഓണച്ചന്ത, ഓണപ്പതിപ്പുകള്‍ വായന, ഓണക്കാലത്തെ ടി.വി പരിപാടികള്‍, ഓണക്കാലത്തെ ചെടികളുടെ ഭാവമാറ്റം, ഓണക്കാലത്തെ പത്രങ്ങളുടെ പ്രത്യേകത എന്തും അനുഭവങ്ങളാണ് ഇവയോരോന്നിന്റേയും രേഖപ്പെടുത്തല്‍ ദിവസവും ഡയറിരൂപത്തിലും അതില്‍നിന്ന് തെരഞ്ഞെടുത്ത ഒന്ന് അനുഭവക്കുറിപ്പായും നല്‍കാന്‍ ആവശ്യപ്പെടാം.

ഈ ഓണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പഠനം മറക്കാതിരിക്കാനും കൂടിയാകട്ടെ . ഈ ശേഖരങ്ങള്‍ എല്ലാം ചേര്‍ത്ത് ഓരോ കുട്ടിയും എന്റെ ഓണം എന്ന കയ്യെഴുത്ത് മാഗസിന്‍ നിര്‍മ്മിക്കട്ടെ.ഓരോ ക്ലാസ്സിലും മികച്ച കയ്യെഴുത്ത് മാസികക്ക് സമ്മാനം നല്‍കു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന അപൂര്‍വ്വവും നൂതനവുമായി ഇനങ്ങള്‍ ശേഖരിച്ച് ഒരു സ്കൂള്‍ വാര്‍ത്താപത്രികയും മനസ്സില്‍കാണുമല്ലോ?

ഓണം പ്രവര്‍ത്തനസമാഹാരം ഡൌണ്‍ലോഡുചെയ്യാം

Advertisements

LAB SCHOOL EMPOWERMENT


LAB SCHOOL EMPOWERMENT

ഡയറ്റ് പാലക്കാട്

Master Plan For Model School

സ്വാമിനാഥ വിദ്യാലയത്തില്‍ 9/8/2017 ന് സ്കൂള്‍ വികസന സമിതി യോഗത്തിന്റെ മിനുറ്റ്സ്.

ദര്‍ശനം( Vision-2020 )

പാലക്കാട് ഡയറ്റിന്റെ ലാബ് സ്കൂളായ സ്വാമിനാഥ വിദ്യാലയം അന്താരാഷ്ട്ര നിലവാരമുള്ള മോഡല്‍ സ്കൂളാക്കി മാറ്റുക

ദൌത്യം (Mission)

സ്കൂള്‍ വികസന സമിതി വിപുലീകരിച്ച് വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിവിധ പദ്ധതികളിലൂടെ ഇത് നേടിയെടുക്കുക

നടന്ന പ്രവര്‍ത്തനങ്ങള്‍

 • സ്കൂള്‍ പി.ടി.എ എം.ടി.,എസ്.ആര്‍.ജി തുടങ്ങിയവയില്‍ ആശയ രൂപീകരണ ചര്‍ച്ചകള്‍

 • സ്കൂള്‍ ജനറല്‍ ബോഡി യോഗത്തില്‍ ആശയരൂപീകരണം

 • പ്രതിനിധി സംഘം നിയോജകമണ്ഡലം എം.എല്‍., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെകണ്ട് സ്കൂളിന്റെ വികസന സങ്കല്‍പ്പം അവതരിപ്പിക്കുന്നു

 • എം.എല്‍എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് ,പഞ്ചായത്ത് പ്സിഡന്റ്,വാര്‍ഡ് മെമ്പര്‍ ,സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൌരമുഖ്യര്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്കൂള്‍ വികസന സമിതി വിപുലീകരണവും മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ ചര്‍ച്ചയും നടത്തി.

 • പി.ടി.എ ഉള്‍പ്പെടുന്ന പ്രത്യേക വികസന സമിതിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല നല്‍കി.

 • കമ്മിറ്റി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഈ രംഗത്ത് പ്രഗല്‍ഭരായ പലരേയും സമീപിച്ചു. വലിയ തോതില്‍ പണച്ചെലവില്ലാതെ ഇത് തയ്യാറാക്കിത്തരാന്‍ ചന്ദ്രന്‍ സര്‍ എന്ന റിട്ട എഞ്ചിനീയറെ കണ്ടെത്തി. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ആശയങ്ങള്‍ അവതരിപ്പിക്കാന്‍ 10/8/2017 ന് വികസനസമിതി യോഗം നടത്തി.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍

 1. അക്കാദമികം, ഭൌതികം , സാമൂഹികം എന്നിങ്ങനെ മൂന്ന് മേഖലകളിലും സമഗ്ര മാറ്റം വിഭാവനം ചെയ്യുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.

 2. നിലവിലെ കെട്ടിടങ്ങളില്‍ പ്രാര്‍ത്ഥനാ ഹാള്‍ ഉള്‍പ്പെടെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുകയും പാചകപ്പുര മുതല്‍ മേലോട്ട് മൂന്നു നില ക്ലാസ്സ് മുറികള്‍, ചില്‍ഡ്രണ്‍ പാര്‍ക്ക് ഉള്‍പ്പെടെ ആകര്‍ഷക സംരഭങ്ങള്‍ , വിശാലമായ ഭക്ഷണസശാല ഫലപ്രദമായ മാലിന്യസംസ്കരണം, മേല്‍ക്കൂരയോടു കൂടിയ ഓപ്പണ്‍ ഓഡിറ്റോറിയം എന്നിങ്ങനെ വിവിധ പദ്ധതികള്‍ ദൌത്യത്തിന്റെ ഭാഗമാക്കാന്‍ ധാരണയായി. (വിശദമായ പദ്ധതി നിര്‍ദ്ദേശം അനുബന്ധം)

 3. ആഗസ്റ്റ് 25 ന് കരട് സ്കെച്ചും പ്ലാനും അവതരിപ്പിക്കും. ഇതുമായി രണ്ടാം വട്ട കൂടിക്കാഴ്ച്ച കള്‍ നടത്തും( എം.പി മാര്‍,എം.എല്‍എ,ജില്ലാ പഞ്ചായത്ത്)

 4. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലീകരിച്ച മാസ്റ്റര്‍ പ്ലാനും, എസ്റ്റിമേറ്റ് തയ്യാറാക്കലും നടത്തും.

 5. ആദ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും വിധം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകൂട്ടും.

  എസ്.ആര്‍.ജി മിനുറ്റ്സ്