Category Archives: HM TRAINING

പ്രധാനാധ്യാപക പരിശീലനം ജൂലൈ 2017


ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനംജൂലൈ 2017 മോഡ്യൂള്‍

————————————————————————————————————————

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രോജക്ടിന്റെ ഉണര്‍വ്വ് വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രധാനാധ്യാപക പരിശീലനം നടക്കുന്നത്. സംസ്ഥാന തലത്തില്‍ ,എസ്.എസ്.,എസ്.സി..ആര്‍.ടി ,സീമാറ്റ് എന്നീ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറും , കുട്ടികളുടെ പഠനസ മയം നഷ്ടപ്പെടുത്തുന്ന പരിശീലനങ്ങള്‍ നടത്തരുതെന്ന നിര്‍ദ്ദേശവും വിദ്യഭ്യാസരംഗത്തെ നയം മാറ്റത്തിന്റെ തെളിവാണ്.പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരവും , ഭൌതിക സൌകര്യങ്ങളുടെ മെച്ചപ്പെടലിനും അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ഒരു സബ് ജില്ലയില്‍ മൂന്ന് ഹൈസ്കൂളുകളെങ്കിലും ഉയരുക എന്ന തീരുമാനവും നടപ്പിലായി വരുന്നു. ഗുണനിലവാര വര്‍ദ്ധനവിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാനായി ജില്ലയിലെ 95 പഞ്ചായത്തിലും, നാല് മുന്‍സിപ്പാലിറ്റികളിലും അധ്യാപക സംഗമവും നടന്നുകഴിഞ്ഞു. നടക്കാന്‍ പോകുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ പ്രധാനാധ്യാപകര്‍ വഹിക്കേണ്ട പങ്ക് തിരിച്ചറിയാനും, മാറുന്ന കാലത്തെ വിദ്യാലത്തിന്റെ നേതൃത്വം വഹിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് വേണ്ട പിന്തുണയും ധാരണകളും നല്‍കാനുമാണ് ഈ പരിശീലനം

പൊതുലക്ഷ്യംപൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്താനും വിദ്യാലയങ്ങളുടെ മേലധികാരി എന്ന നിലക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കാനും പ്രധാനാധ്യാപകര്‍ക്ക് ധാരണയും പിന്തുണയും നല്‍കുക.

ഉപലക്ഷ്യങ്ങള്‍

 1. ഗുണനിലവാര വര്‍ദ്ധനവിനായി വിദ്യാലയത്തില്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍, തെളിവുകള്‍ അവതരണം ( ഫോര്‍മാററ് പൂരിപ്പിക്കുകയും ഏതാനം അവത രണങ്ങളും. (വായനമാത്രം) ദിര്‍ഘ പ്രസംഗങ്ങളും , പൊതു പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങളും ഒഴിവാക്കി ഗുണനിലവാരം ഉയര്‍ത്തുന്നതും തെളിവുകളുടെ പിന്‍ബലം ഉള്ളതും മാത്രം അവതരിപ്പിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണം)

 2. ആഗസ്റ്റ് 5 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ സ്കൂള്‍ തല പ്രതിഫലനങ്ങള്‍ തിരിച്ചറിയുക.അവ ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട തന്ത്രങ്ങളും ,വിലയിരുത്തല്‍ രീതിയും ധാരണനേടല്‍. (ആസൂത്രണം, നിര്‍വ്വഹണം,വിലയിരുത്തല്‍)

 3. എസ്.എസ്.എ നടപ്പാക്കുന്ന മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നടപ്പാക്കാനുമുള്ള ധാരണകള്‍ വികസിപ്പിക്കല്‍

 4. ആഗസ്റ്റ് മാസത്തെ പരീക്ഷ , സി.പി.ടി.എ ഉള്‍പ്പെടെ സ്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ രൂപപ്പെടുത്തുക

  മോഡ്യൂള്‍ ഡൌണ്‍ ലോ‍ഡുചെയ്യാംHM TRAINING MODULEjuly29

Advertisements

എഴുത്ത് കണക്ക് ശില്പശാല


കൈത്താങ്ങ്എഴുത്തും കണക്കും പ്രോജക്ട്

dp

സമീപനം

 • ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക

 • പ്രായത്തിനനുസരിച്ചുള്ള ആശയങ്ങളും പ്രമേയങ്ങളും വിഷയമാക്കുക

 • ചിന്തോദ്ദീപവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുക

 • ആശയസ്വീകരണത്തിനായി ധാരാളം ശ്രവണസന്ദര്‍ഭങ്ങളും,വായനാസന്ദര്‍ഭങ്ങളും ഒരുക്കുക

 • ആശയാവതരണ രീതിയില്‍ പ്രവര്‍ത്തനം നല്‍കുക

 • അനുഭവക്കുറിപ്പുകള്‍ ഡയറികള്‍ എന്നിങ്ങനെ ജൈവഭാഷ നിര്‍മ്മിക്കാന്‍ സഹായങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍

 • സ്വയം വിലയിരുത്തി തിരുത്താനുള്ള ശേഷി വികസിപ്പിക്കല്‍

ഈ രീതിയിലാണ് പ്രവര്‍ത്തനപദ്ധതി തയ്യാറാക്കേണ്ടത്.

പ്രധാന ലക്ഷ്യം

ഓരോ ക്ലാസ്സിലും നേടേണ്ട അടിസ്ഥാന ഭാഷാ ഗണിത ശേഷി നേടുന്നു എന്ന് ഉറപ്പാക്കി ജില്ലയിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തല്‍. അതു വഴി നിലവിലെ പത്താംക്ലാസ്സ് റിസള്‍ട്ടില്‍ ജില്ലയുടെ സ്ഥാനം മാറ്റിയെടുക്കല്‍

ഉപലക്ഷ്യങ്ങള്‍

 1. പഠന പിന്നാക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശകലനം ചെയ്യല്‍

 2. കുട്ടിയുടെ മാനസിക വളര്‍ച്ച ,പഠനവേഗത ഇവ പരിഗണിച്ച് Enrichment Programme നടത്താനുള്ള ധാരണ വികസിപ്പിക്കുക.

 3. അനുയോജ്യമായ പഠനസാമഗ്രിയുടെ നിര്‍മ്മാണവും ഉപയോഗവും ഉറപ്പാക്കല്‍

 4. വിവിധ നിലവാരക്കാരോടുള്ള സമീപനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ നല്‍കല്‍

 5. കുട്ടികളുടെ പഠനപുരോഗതി അനുക്രമമായി വിലയിരുത്തല്‍ആത്മവിശ്വാസത്തോടെ മുന്നേറാന്‍ വേണ്ട തിരിച്ചറിവ് നല്‍കല്‍.

 6. ലക്ഷ്യം നിര്‍ണയം,പ്രഖ്യാപനം സമയബന്ധിതമായി അത് നേടല്‍,പ്രഖ്യാപിക്കല്‍

പ്രവര്‍ത്തന പരിപാടി

ഘട്ടം ഒന്ന്ആശയരൂപീകരണശില്പശാല( 10പേര്‍) സെപ്തംബര്‍ 24 ഓങ്ങല്ലൂര്‍ പഞ്ചായത്ത്ഹാള്‍

പ്രവര്‍ത്തനപദ്ധതി,സമീപനം, പ്രക്രിയ, നിര്‍വ്വഹണരീതി, കാലയളവ്,വിലയിരുത്തല്‍ സംവിധാനം ഇവയുമായിബന്ധപ്പെട്ട ധാരണാരൂപീകരണ ശില്പശാല

മെറ്റീരിയല്‍ നിര്‍മ്മാണ ശില്പശാല (20 പേര്‍) ഒക്ടോബര്‍ ആദ്യവാരം

ഡയറ്റ് തയ്യാറാക്കിയ കൈത്താങ്ങ് എന്ന മെറ്റീരിയലും സമീപനരേഖയും സൂഷ്മ വിശകലനം ചെയ്ത് പുതിയ സമീപനരേഖയും മെറ്റീരിയലും നിര്‍മ്മിക്കുന്നു.ഒറ്റപ്പെട്ട അക്ഷരങ്ങള്‍ എന്നതിനു പകരം കുട്ടിയുടെ മാനസിക നിലക്ക് അനുയോജ്യമായ വായനയും എഴുത്തും രൂപപ്പെടുത്തണം,

അനുഭവങ്ങള്‍ പങ്കുവെക്കലും ആശയങ്ങളും ആവശ്യങ്ങളും അറിയിക്കലും,എഴുത്തിന്റെ ലക്ഷ്യമാ ക്കണം. കേവലം എഴുത്ത് എന്നതിന് ഉപരിയായി ആവശ്യബോധത്തിലൂടെയുള്ള നിര്‍ബ്ബന്ധം എന്ന നിലക്കാണ് എഴുത്തിനെ സമീപിക്കേണ്ടത്.

എഡിറ്റിങ്ങ് വര്‍ക് ഷോപ്പ് (ഒക്ടോബര്‍ മൂന്നാം വാരം)

ഒക്ടോബര്‍ 15 നുള്ളില്‍ നടത്തുകയും കൈപുസ്തകകം അച്ചടിക്കുനല്‍കുകയും ചെയ്യുന്നു.

ഘട്ടം രണ്ട് അധ്യാപക പരിശീലനം (ഒക്ടോബര്‍ നാലാമത്തെ ആഴ്ച)

തയ്യാറാക്കിയ പാക്കേജ് എങ്ങനെ പ്രായോഗികമായി ക്ലാസ്സില്‍ നടപ്പാക്കാമെന്ന ധാരണ നല്‍കുന്ന പരീശീലനം സ്കൂളിലെ ഭാഷാ അധ്യാപകര്‍ക്ക് നല്‍കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കുട്ടികളുടെ യഥാര്‍ത്ഥ നിലവാരം കൃത്യമായി അടയാളപ്പെടുത്തി വെക്കുന്നു.

ഘട്ടം മൂന്ന് നിര്‍വ്വഹണഘട്ടം (നവംബര്‍ ഒന്ന് മുതല്‍)സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് എഴുത്ത് കണക്ക് പ്രോജക്ട് നടപ്പാക്കല്‍. ഒക്ടോബര്‍മാസം മുതല്‍ ദിവസത്തില്‍ 45 മിനുറ്റ് സമയം കൊണ്ട് പൂര്‍ത്തിയാവുന്ന ഓരോ യൂണിറ്റുകളായി പാക്കേജ് നടപ്പാക്കല്‍.ഒരേ സമയം കുട്ടിയുടെ അറിവുകളെ പരിഗണിക്കുന്നതും എന്നാല്‍ കുട്ടിയുടെ എഴുത്തിലെ തടസ്സങ്ങളെ പരിഹരിക്കുന്നതുമായിരിക്കും യൂണിറ്റില്‍ ചര്‍ച്ചചെയ്യുന്നതും വായിക്കുന്നതും എഴുതുന്നതുമായ വിഷയങ്ങള്‍.എന്നാല്‍ എഴുത്ത് ഉറപ്പിക്കുന്നതിന് പുനരനുഭവം നല്‍കാനുള്ള സാധ്യതകളും പരിഗണിക്കും.

ഘട്ടം നാല് അന്തിമ വിലയിരുത്തലും പ്രഖ്യാപനവും

എല്ലാ ക്ലാസ്സുകളിലും ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്യത്തില്‍ തയ്യറാക്കുന്ന ഒരു ടൂള്‍ ഉപയോഗിച്ച് നിലവാര നിര്‍ണയം നടത്തുകയും ജില്ലയിലെ കുട്ടികളുടെ വായന എഴുത്ത് എന്നിവയുടെ അവസ്ഥാ പഠനം നടത്തുകയും ചെയ്യും.

പ്രവര്‍ത്തനപദ്ധതി ചുമതല,കാലയളവ് എന്നിവ ടേബില്‍ രൂപത്തില്‍ താഴെകൊടുക്കുന്നു.

കൈത്താങ്ങ് പ്രാഥമിക ഭാഷാ ഗണിത ശേഷീ വികാസ പരിപാടി കലണ്ടര്‍

SL No

Activity

Institution charge

No parti cipants/days

venue

period

Total expenditure

1

വിഷണിങ്ങ് വര്‍ക് ഷോപ്

ഡയറ്റ്

10

ഓങ്ങല്ലൂര്‍ പഞ്ചായത്ത്

സെപ്തംബര്‍24

2

മെറ്റീരിയല്‍ നിര്‍മ്മാണ ശില്പശാല

ഡയറ്റ്

20

2days

ഒക്ടോബര്‍ ആദ്യവാരം

20x400x2days = 16000

3

എഡിറ്റിങ്ങ്

ഡയറ്റ്

10

2days

ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച

10x400x2days =8000

4

മെറ്റീരിയല്‍ പ്രിന്റിങ്ങ് വിതരണം

ജില്ലാ പഞ്ചായത്ത്

Octo 3rd Week

40000

5

അധ്യാപക പരിശീലനം

SSA

1000

1 day

ഒക്ടോബര്‍ നാലാമത്തെ ആഴ്ച

100000

6

വിദ്യാലയത്തില്‍ കൈത്താങ്ങ് നല്‍കല്‍

സ്കൂള്‍

40 മിനുറ്റ് X 50 Day

Nov 1 to january 31

6

അന്തിമ നില പരിശോധന പ്രഖ്യാപനം

D I E T

Feb 1 week

5000

ചര്‍ച്ചക്കും വിലയിരുത്തലിനും വേണ്ടി സമര്‍പ്പിക്കുന്നു,

ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനം


പ്രധാന അധ്യാപക പരിശീലനം ജൂണ്‍ 2015

മോഡ്യൂള്‍ (കരട്)

ആമുഖം:

ജൂണ്‍ മാസത്തില്‍,

 • ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും വിധം വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ച് ജില്ലയുടെ മികവുകളും അതില്‍ ഓരോ വിദ്യാലയത്തിന്റേയും പങ്കും തിരിച്ചറിഞ്ഞു.

 • സുസ്ഥിര ഗുണനിലവാരത്തിന്റെ ഘടകങ്ങള്‍ ചര്‍ച്ചചെയ്ത് അത് നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങി.

 • ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതികള്‍,ഡിപ്പാര്‍ട്ടമെന്റ് പരിപാടികള്‍ ഇവയുടെ പ്രവര്‍ത്തനങ്ങളും സ്കൂള്‍ തനതു പ്രവര്‍ത്തനങ്ങളും ഉള്‍ച്ചേര്‍ത്ത് സ്കൂള്‍ വികസനപദ്ധതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി.

 • എസ്.ആര്‍.ജി കളില്‍ അക്കാദമിക ചര്‍ച്ചയും സുസ്ഥിര ഗുണമേന്മ എന്ന ആശയവും ചര്‍ച്ചചെയ്തു.

 • കൊളാബ്രേറ്റീവ് ടെക്സ്റ്റ് പോലെ അത്യാധുനിക സഹായ സംവിധാനങ്ങള്‍ നിലവില്‍ വന്നു.

 • ഗുണമേന്മക്കുവേണ്ടിഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോകുന്നു.

ഈ സാഹചര്യത്തിലാണ് ഈ പ്രധാനാധ്യാപക പരിശീലനം നടക്കുന്നത്.അതുകൊണ്ടുതന്നെ ജൂണ്‍ മാസത്തെ വിദ്യാഭ്യാസ സംഗമം ഉള്‍പ്പെടെ പ്രധാന പ്രവ്ര‍ത്തനങ്ങളെ അവലോകനം ചെയ്യാനും ഐ.എസ്.എം പോലുള്ള സഹായ സംവിധാനങ്ങള്‍ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ആലോചിക്കലുമാണ് ഈ പ്രധാനാധ്യാപക പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം

പരിശീലനലക്ഷ്യങ്ങള്‍

 1. ജൂണ്‍മാസത്തില്‍ നടത്തിയ വിദ്യാഭ്യാസ സംഗമം ഉള്‍പ്പെടെ പ്രധാനപ്രവര്‍ത്തനങ്ങളുടെ അവലോകനം

 2. ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ വിശദാംശങ്ങള്‍ തിരിച്ചറിഞ്ഞ് വിദ്യാലയത്തെ അതിന് സജ്ജമാക്കാനുള്ള ധാരണ നേടുക

 3. സ്ഥിര ഗുണമേന്മയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണവും ഏറ്റെടുത്ത് നടപ്പാക്കാനുള്ള പ്രക്രിയയും ചര്‍ച്ച

 4. ജൂലായ് മാസത്തെ വിവധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും പ്രക്രിയയും തിരിച്ചറിഞ്ഞ് കലണ്ടര്‍ രൂപപ്പെടുത്തല്‍

സെഷന്‍ ഒന്ന് (10 -11.30) അവലോകനവും നൂതന പ്രവര്‍ത്തന വിനിമയവും

രജിസ്ട്രേഷന്‍ സമയത്ത് ചെക് ലിസ്റ്റ് (അനുബന്ധം1 )വിതരണം ചെയ്യുന്നു.പൂരിപ്പിച്ചുവാങ്ങുന്നു( നേരത്തെ ഇ മെയില്‍ വഴി അജണ്ടയും ഫോര്‍മാറ്റും അയച്ചുകൊടുക്കുന്ന രീതി പരീക്ഷിക്കാം.

ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ചെക് ലിസ്റ്റ് ഉപയോഗിച്ച് വിലയിരുത്തുന്നു.പി..സി തലത്തില്‍ ഗ്രൂപ്പാവുന്നു.ക്രോഡീകരി ച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.വിദ്യാലയങ്ങളില്‍ നടന്ന നൂതന പ്രവ്ര‍ത്തനങ്ങള്‍ ആര്‍.പി ചാര്‍ട്ട് ചെയ്യണം.പ്രധാനാധ്യാപക പരിശീലനത്തിന്റെ റിപ്പോര്‍ട്ട് സബ് ജില്ലാ തലത്തില്‍ തയ്യാറാക്കുമ്പോള്‍ അതില്‍ ഈ നൂതന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്ത ണം.സാധാരണ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നൂതനപ്രവര്‍ത്തനമായി അവതരിപ്പിക്കേണ്ടതില്ല.സബ് ജില്ലയിലെ വിദ്യാലയ ങ്ങളിലെ ഏറ്റവും നൂതനമായ ചില പ്രവര്‍ത്തനങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ ഹെഡ് മാസ്റ്റര്‍/ബി.ആര്‍.സി/ ../ ഡയറ്റ് ഫക്കല്‍റ്റി അവതരിപ്പിക്കുന്നു.

മോഡൂള്‍ ഡൌണ്‍ലോഡുചെയ്യാം പ്രധാനാധ്യാപക പരിശീലനം -മോഡ്യൂള്‍

പ്രധാനാധ്യാപക പരിശീലനം


ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനംജനുവരി 2015

മോഡ്യൂള്‍

KpW-\n-e-hmcw sa¨-s¸-Sp-¯m³ Ht«sd {]hÀ¯-\-§Ä \mw \S-¯p-¶p-s­-¦nepw hnhn-[-X-e-§-fn-ep-ff IrXy-amb ഇടപെടലിന്റേയും മോണിറ്ററിങ്ങിന്റേയും t]mcm-bva-IÄ Hcp {]iv\-ambn \ne-\n¡p-¶p. amdnb ]mTy ]²-Xn-¡-\p-k-c-W-ambn Hmtcm ]Tn-Xm-hn-t\bpw tI{µo-I-cn-¨p-ff tamWn-«dnwKv kwhn-[m\w iàn-s¸-Sp-t¯-­-Xpണ്ട്. ]T-\-hp-ambn _Ô-s¸«v AXmXp hnj-b-§-fn \nÝnX Bi-b-§fpw tijn-Ifpw Hmtcm ]Tn-Xm-hn\pw e`y-am-Ip¶p F¶p-d-¸m-t¡ണ്ട­ Npa-Xe A[ym-]-I-cp-tS-Xm-Wv.

kvIqÄXew apX ജില്ലാ Xew hsc \ne-hn-ep-ff tamWn-«-dnwKv kwhn-[m\വും ഇടപെടലുകളും IqSpX Imcy-£-a-am-¡p-കയും,അക്കാദമിക ചര്‍ച്ചകള്‍ സ്കൂള്‍ എസ്.ആര്‍.ജി മുതല്‍ ജില്ലാ അവലോകനയോഗം വരെ തുടര്‍ച്ചയായി നടക്കുന്ന ഒരു രീതി \S-¸m-¡p-¶-Xn-eqsSയും Cu taJ-e-bn henb t\«-§Ä ssIh-cn-¡m³ Ign-bpw. ¢mkv apdn-I-fn-ലെ A[ym-]-I-cpsS ]cnan-Xn-IÄ Iണ്ടെ­-¯p-I-bà ]Icw ,Ip«n-IÄ ssIh-cn-t¡­ണ്ട ]T\ e£y-§Ä F{X-am{Xw km£m-XvI-cn-¡-s¸«p F¶p-d-¸m-¡-emWv Cu ]cn-]m-Sn-bpsS e£yw. ഇതിന്നായി ടേം മൂല്യനിര്‍ണയത്തേയും അധ്യാപികയുടെ നിരന്തര വിലയിരുത്തലിനേയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സ്കൂള്‍ തലം മുതല്‍ ജില്ലാ തലം വരെ ആലോചനകള്‍ നടത്തുകയും.ഈ വിശകലങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതാത് തലങ്ങളില്‍ തയ്യാറാക്കി അവതരിപ്പിക്കുകയും വേണം. A[ym-]-Icpw {][m-\m-[ym-]-Icpw hnZym-`ymk Hm^o-kÀam-cp-saÃmw Cu IÀ½ ]cn-]m-Sn-bnse kp{]-[m\ I®n-I-fm-Wv. അതിനാല്‍ ജനുവരിമാസത്തെ പ്രധാനാധ്യാപക പരിശീലനം ഈ പ്രവര്‍ത്തന പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നു

മോഡ്യൂളിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാംപ്രധാനാധ്യാപക പരിശീലന മോഡ്യൂള്‍

അനുബന്ധ സാമഗ്രികള്‍   പ്രധാനാധ്യാപക പരിശീലനം പ്രസന്റേഷന്‍

അനുബന്ധ സാമഗ്രികള്‍ ഫോര്‍മാറ്റ്FORMAT

അനുബന്ധ സാമഗ്രികള്‍  വായനാമെറ്റീരിയല്‍QUALITYMONITORING

പ്രധാനാധ്യാപക പരിശീലനം


ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനം നവംബര്‍ 2013

മോഡ്യൂള്‍

കഴിഞ്ഞ രണ്ടുമാസത്തെ പ്രധാനാധ്യാപക പരിശീലനത്തില്‍ നിരന്തര മൂല്യനിര്‍ണയം മോണിറ്ററിങ്ങ് എന്നീ ആശയങ്ങള്‍ നാം വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.ഈ പരിശീലനത്തില്‍ മോണിറ്ററിങ്ങ് എങ്ങനെ ശാസ്ത്രീയമാക്കാം എന്ന അന്വേഷണമാണ് നാം നടത്തുന്നത്.ഓരോ പ്രധാനാധ്യാപകനേയും അക്കാദമിക പഠനം നടത്താന്‍ പ്രാപ്തനാക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

ഉപലക്ഷ്യങ്ങള്‍

 • അക്കാദമിക പഠനത്തിന്റെ അടിസ്ഥാന ധാരണകള്‍ വികസിപ്പിക്കുക

 • എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ സൂഷ്മ തലത്തില്‍ തിരിച്ചറിയുക.

 • ഫലപ്രദമായ റിപ്പോര്‍ട്ടിങ്ങ് രീതി പരിചയപ്പെടുത്തുക.റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഒരു ഗ്രിഡ് പരിചയപ്പെടുത്തുക.

 • സബ് ജില്ലയിലെ ഓരോ വിദ്യാലയത്തിലും നടപ്പാക്കുന്ന നൂതന പ്രവര്‍ത്തനങ്ങളുടെ അവതരണവും വ്യാപനവും.

 • നവംബര്‍മാസം നടത്തേണ്ട പ്രധാന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തിരിച്ചറിയുക.സമയബന്ധിതമായി നടത്താനായി കലണ്ടര്‍ രൂപപ്പെടുത്തുക

മോഡ്യൂള്‍ പൂര്‍ണരൂപം ഇവിടെ നിന്ന് ഡൗണ്‍ലോഡുചെയ്യാംHM MODULE NOV13

അക്കാദമിക പഠനം

പരിശീലനം പ്രസന്റേഷന്‍

പ്രധാനാധ്യാപക പരിശീലനം


തൃത്താല സബ് ജില്ല

പ്രധാനാധ്യാപക പരിശീലനംറിപ്പോര്‍ട്ട്

ആമുഖം

നിരന്തര മൂല്യനിര്‍ണയം ശക്തമാക്കി ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് കഴിഞ്ഞ രണ്ടുമാസങ്ങളായി തൃത്താല സബ് ജില്ലയില്‍ പ്രധാനാധ്യാപക പരിശീലനം നടക്കുന്നത്.ഈ പരിശീലനത്തിന്റ ഭാഗമായി ഏതാനും ക്ലാസ്സുകള്‍ മോണിറ്റര്‍ ചെയ്യാനും അധ്യാപകരുടെ രേഖപ്പെടുത്തല്‍ തന്ത്രങ്ങള്‍ ,നൂതന പ്രവര്‍ത്തനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.അവയുടെ സൂഷ്മതലത്തിലുള്ള അവലോകനവും മറ്റു ചില മേഖലകളില്‍ ധാരണ നല്‍കലുമാണ് ഈ പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യം.തൃത്താല ബി.ആര്‍.സിയില്‍21-10-2012 നാണ് പരിശീലനം നടന്നത്.

പ്രധാനാധ്യാപക പരിശീലനം സെപ്തംബര്‍ മോഡ്യൂള്‍ പൂര്‍ണരൂപം

പ്രധാനാധ്യാപക പരിശീലനത്തിന്റെ മികവുകള്‍

 • മികവുകള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ മുന്നോട്ടു വരുന്നു.

 • നിരന്തര മൂല്യനിര്‍ണയം ഫലപ്രദമായി രേഖപ്പെടുത്തുന്ന ടി.എം പരിശീലനത്തില്‍ പ്രദര്‍ശിപ്പിച്ചു.(ഗിരിജ ടീച്ചര്‍ എ.എല്‍.പി സ്കൂള്‍ പെരിങ്ങോട് )

 • ഏറെക്കുറെ എല്ലാ വിദ്യലയത്തിലും പ്രധാനാധ്യാപകര്‍ ക്ലാസ്സ് മോണിറ്ററിങ്ങ് നടത്തിയിട്ടുണ്ട്

 • മോണിറ്ററിങ്ങിന്റെ കണ്ടെത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തി എസ്.ആര്‍.ജി യില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനാധ്യാപകരുണ്ട്(സൈനുദ്ദീന്‍ മാസ്റ്റര്‍ എച്ച്.എം ജി.എച്ച് എസ് നാഗലശ്ശരി)

സബ് ജില്ലയിലെ നൂതന പ്രവര്‍ത്തനങ്ങള്‍

എന്റെ ഭാഷ.ജെ.ബി എസ് കുമരനെല്ലൂര്‍

കുട്ടികളുടെ ഭാഷാ പ്രയോഗ ശേഷി വര്‍ദ്ധിപ്പിക്കലാണ് ലക്ഷ്യം.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോഡ്യൂള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.ഭാഷാകേളികള്‍ വഴി താല്പര്യം വളര്‍ത്തുന്നു.

മൂല്യനിര്‍ണയത്തിന്റെ അനുബന്ധംജി.യു.പി.എസ് കക്കാട്ടിരി

ടേം മൂല്യനിര്‍ണയത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നടത്തിയ പ്രതികരണങ്ങളില്‍ ചിലത് ഉന്നത സര്‍ഗാത്മക രചനകളായിരുന്നു.അധ്യാപിക ഈ രചനകള്‍ ക്ലാസ്സില്‍ ചര്‍ച്ചക്ക് വിധേയമാക്കി വേണ്ടത്ര പ്രോത്സാഹനം നല്‍കി. തുടര്‍ന്ന് ഇത്തരം രചനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നല്‍കി.സ്കൂള്‍ കലോത്സവത്തിലെ കഥാ മത്സരത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായി. പിന്നോക്കമെന്നു കരുതിയ പലരും നല്ല നിലവാരമുള്ള രചനകള്‍ നടത്തി. ഈ രചനകള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും പഠനപുരോഗതി ചര്‍ച്ചക്ക് വിധേയമാക്കാനും കഴിഞ്ഞു.

സമര്‍പ്പിതനായ അധ്യാപകന്‍ജി.യു.പി.എസ് കക്കാട്ടിരി

കുട്ടികള്‍ക്ക് ശാസ്ത്രകൗതുകവും അറിവും പകരാന്‍ 25 ലധികം A3 ലാമിനേറ്റഡ് ചിത്രങ്ങള്‍ ശാസ്തലാബില്‍ സജ്ജീകരിച്ചു.ഓരോ യൂണിറ്റിനും അനുയോജ്യമായ അനുബന്ധ വായനാ സാമഗ്രികള്‍ വായനക്കു നല്‍കുന്നു.പരീക്ഷണങ്ങള്‍എല്ലാ കുട്ടികളും ചെയ്യുന്നു.ടീച്ചര്‍വേര്‍ഷന്‍ പ്രിന്റഡ് രൂപത്തില്‍ ധാരാളം നല്‍കുന്നു.ടീച്ചിങ്ങ് മാന്വല്‍ ഡിജിറ്റലൈസ് ചെയ്തു.പ്രദീപ് മാഷ് സമര്‍പ്പിതനായ അധ്യാപകനായി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നു.

നിരന്തര മൂല്യനിര്‍ണയം രേഖപ്പെടുത്തലിനൊരു മാതൃക.എല്‍.പി എസ് പെരിങ്ങോട്

ടീച്ചിങ്ങ് മാന്വല്‍ പേജ്

കുട്ടികള്‍ ആര്‍ജിക്കേണ്ട പ്രധാന ശേഷികള്‍ നേടിയോ എന്ന് ഉറപ്പു വരുത്താനായി അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.ഈ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഓരോ കുട്ടിയുടേയും പ്രകടനം കൃത്യമായി രേഖപ്പെടുത്തി വെക്കുന്നു.ഇതിന്റെ തുടര്‍ച്ചയായി അടുത്ത പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ചിട്ടപ്പെടുത്തുന്നു.ഒന്നാം ക്ലാസ്സിലെ മറ്റ് അധ്യാപകര്‍ക്കിടയില്‍ ഈ കണ്ടെത്തലുകള്‍ പങ്കുവെച്ച് അവരെക്കൂടി ഈ രീതിയിലേക്ക് പ്രചോദിപ്പിക്കുന്നു.പെരിങ്ങോട് സ്കൂളിലെ ഗിരിജ ടീച്ചര്‍ ആരുടേയും നിര്‍ബന്ധമില്ലാതെ തുടരുന്ന ശീലം സബ് ജില്ലക്കുതന്നെ മാതൃകയാകുന്നു.

പ്രധാനാധ്യാപകന്റെ ഡയറിജി.എച്ച് എസ് നാഗലശ്ശേരി

ഓരോ ക്ലാസ്സു കാണുമ്പോഴും അത് രേഖപ്പെടുത്തുന്നു.എസ്.ആര്‍.ജി യില്‍ അത് വെച്ച് ചര്‍ച്ച ചെയ്യുന്നു.

ഏതുയൂണിറ്റ് എന്തായിരുന്നു പ്രവര്‍ത്തനം.അതിന്റെ മേന്മകള്‍ എന്നിവ പറയാന്‍ കഴിയുന്നു.മോണിറ്ററിങ്ങിന് ദിശാഗതി നല്‍കുന്നതാണ് സൈനുദ്ദീന്‍ മാസ്റ്ററുടെ ഈ രീതി .

ഞാന്‍ എങ്ങനെ പെരുമാറണംരക്ഷാകര്‍തൃ ശാക്തീകരണത്തിന്റെ പുതു രീതി. ജി.എല്‍.പി എസ് വട്ടേനാട് .. ട്ടേനാട് നല്‍കിയ ചെക് ലിസ്റ്റ്

ടേം മൂല്യനിര്‍ണയത്തിന് ശേഷം നടത്തിയ സി.പി.ടി.എ യോഗത്തില്‍ നേരത്തെ ലഭിച്ച കൗണ്‍സലിങ്ങ് ക്ലസ്സിന്റെ പിന്‍ബലത്തില്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സെടുക്കുന്നു.ഓരോ രക്ഷിതാവിനും ഒരു ചോദ്യാവലി നല്‍കുന്നു.അവര്‍ അത് പൂരിപ്പിച്ചു നല്‍കണം. രക്ഷിതാക്കള്‍ കുട്ടികളോട് എങ്ങനെ പെരുമാറണം സ്വഭാവരൂപീകരണത്തില്‍ അവരുടെ പങ്കെന്ത് എന്ന സൂചനനല്‍കുന്നതാണ് ചോദ്യാവലി.ഇതു വഴി ഓരോ രക്ഷിതാവിനും ആത്മ പരിശോധനക്കും തിരുത്തലിനും ധാരണനല്‍കുന്നു.വട്ടേനാടിന്റെ ഈ സവിശേഷ പരിപാടി രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിന് പുതിയ മാനം നല്‍കുന്നു.

വിത്ത് വണ്ടികാര്‍ഷിക അവബോധവും അക്കാദമിക പ്രവര്‍ത്തനവും.ജി.എല്‍പി ചാത്തനൂര്‍

കാര്‍ഷിക ക്വിസ്സ് ,കൃഷിപാഠം ചുമര്‍ പത്രികകള്‍,സ്കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പ്,കാര്‍ഷിക ഉപകരണപ്രദര്‍ശനം,കാര്‍ഷികക്ലബ്ബ് രൂപീകരണം,കര്‍ഷകമുത്തശ്ശന്‍മാരുമായി അഭിമുഖം,നാടന്‍ പാട്ടുകള്‍ കേള്‍ക്കല്‍ പാടല്‍,സീഡ് വണ്ടിയിലെ കലാപരിപാടികള്‍,എം.എല്‍.എ ശ്രീ വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നിറസാന്നിധ്യം,പാടശേഖരസമിതി,കൃഷിവകു പ്പ് ,വിദ്യഭ്യാസ വകുപ്പ് കണ്‍വര്‍ജന്‍സ് ഇങ്ങനെ ഒരു പ്രവര്‍ത്തനം കൊണ്ട് പരമാവധി പ്രയോജനം ഉണ്ടാക്കിയ ചാത്തനൂര്‍ ജി.എല്‍.പി പൊതു പരിപാടികളോടുള്ള സമീപനം എങ്ങനെയാവണം എന്നതിന്റെ മാതൃകയായി.

പരിഹരിക്കേണ്ട ചില പ്രശ്നങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍

 • നിരന്തര വിലയിരുത്തലിന് സമയം ഒരു തടസ്സമാണ്.കൂടുതല്‍ ലളിതമായ രേഖപ്പെടുത്തല്‍ രീതികള്‍ കണ്ടെത്തണം.

 • RMSA വിദ്യാലയങ്ങളില്‍ ലാബ്,ലൈബ്രറി ,കമ്പ്യൂട്ടര്‍ സൗകര്യങ്ങളുടെ അപര്യാപ്തത ഗുണനിലവാരത്തെ ബാധിക്കുന്നു.

 • ഗണിതത്തിലെ യുക്തിചിന്താ ശേഷിയുടെ വളര്‍ച്ചക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ കുറവാണ്.ഇത് ലഭ്യമാക്കണം.

 • പിന്നോക്കമെന്നു കരുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സി.പി.ടി.എ പോലുള്ള ഒരു പരിപാടിക്കും വരുന്നില്ല. കുട്ടികളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുമില്ല.

 • മലയാളം ഭാഷാ ശേഷിയില്‍ ഏതാണ്ട് 40% കുട്ടികള്‍ പിറകിലാണ്.

 • പ്രതികരണ പേജിന്റെ ആശയത്തില്‍ വേണ്ടത്ര വ്യക്തത നേടാത്ത അധ്യാപകരുണ്ട്.

 • .ടി പരിശീലനം വ്യാപകമായി നല്‍കണം.

പ്രധാനാധ്യാപക പരിശീലനം


പ്രധാനാധ്യാപക പരിശീലനം

സെപ്തംബര്‍ 2013

RTE വിഭാവനം ചെയ്യുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശംഎന്ന ലക്ഷ്യം നേടാന്‍ നിരന്തര നിലനിര്‍ണയം ക്ലാസ്സ് മുറികളില്‍ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്.ഏതെല്ലാം മേഖലകളാണ് ഇത്തരത്തില്‍ വിലയിരുത്തേണ്ടത്? ഏതൊക്കെ രീതികളാണ് ഇതിനായി സ്വീകരിക്കേണ്ടത്? ഇത്തരമൊരു മൂല്യനിര്‍ണയം ക്ലാസ്സില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം? ഈ കണ്ടെത്തലുകള്‍ എങ്ങനെ രേഖപ്പെടുത്തണം ? എന്നിങ്ങനെ അധ്യാപകര്‍ക്ക് പ്രായോഗികമായി നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.സ്വാഭാവികമായും ഈ പ്രശ്നങ്ങള്‍ എസ്.ആര്‍.ജി യോഗത്തിലും കടന്നു വരാം.ക്ലാസ്സ് മോണിറ്ററിങ്ങ് സമയത്തും എസ്.ആര്‍.ജി കളിലും ഉന്നയിക്കപ്പെടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് സ്കൂള്‍ തലത്തില്‍ തന്നെ ചില പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തനായേക്കും. ഇതിന് ഫലപ്രദമായ ചര്‍ച്ച എസ്.ആര്‍.ജി കളില്‍ നടത്താന്‍ കഴിയണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകരുടെ ശാക്തീകരണം അനിവാര്യമാണെന്ന ലക്ഷ്യംവെച്ച് പാലക്കാട് ഡയറ്റ് മുന്നോട്ടുവെച്ച പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം ആഗസ്റ്റ് മാസത്തില്‍ നടന്നു.മോണറ്ററിങ്ങ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രധാനാധ്യാപകനെ പ്രാപ്തനാക്കുക എന്നതായിരുന്നു ഒന്നാം ഘട്ട പരിശീലനത്തിന്റെ ലക്ഷ്യം. ഈ പരിശീലനത്തിന്റ ഭാഗമായി ഏതാനും ക്ലാസ്സുകള്‍ മോണിറ്റര്‍ ചെയ്യാനും അധ്യാപകരുടെ രേഖപ്പെടുത്തല്‍ തന്ത്രങ്ങള്‍ ,നൂതന പ്രവര്‍ത്തനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.അവയുടെ സൂഷ്മതലത്തിലുള്ള അവലോകനവും മറ്റു ചില മേഖലകളില്‍ ധാരണ നല്‍കലുമാണ് ഈ പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യം.നിരന്തര നിലനിര്‍ണയം ക്ലസ്സില്‍ എങ്ങനെ പ്രവര്‍ത്തികമാക്കാം അതിന് മോണിറ്ററിങ്ങ് ഏത് രീതിയിലാവണം എന്ന ആശയമാണ് ഇത്തവണ ചര്‍ച്ച ചെയ്യുന്നത്

മോഡ്യൂളും അനുബന്ധ വായനാ മെറ്റിരിലുകളും ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം

പ്രധാനാധ്യാപക പരിശീലനം മോഡ്യൂള്‍

CCE NOTEവായനാസാമഗ്രി(CCE പരിശീലനത്തില്‍ കമ്മീഷന്‍ അവതരിപ്പിച്ചത് ചര്‍ച്ചക്കുമാത്രം)

പ്രധാനാധ്യാപക പരിശീലനം


പ്രധാനാധ്യാപക പരിശീലനം

ആഗസ്റ്റ് 2013

ആമുഖം

സര്‍വ്വ ശിക്ഷ അഭിയാന്‍ മുന്നോട്ടുവെച്ച ” Universalisation of Elementary Education ” എന്ന ആശയത്തില്‍ നിന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന RTE ആശയ ത്തിലേ ക്കുള്ള വഴിമാറ്റം വിദ്യാഭ്യാസരംഗത്ത് നടക്കുകയാണ് .വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകം വിദ്യാലയങ്ങളാണ്.സമഗ്രവും ഗുണനിലവാരത്തിലധിഷ്ഠിതവുമായ വിദ്യാഭ്യാസ വികസനം നാം വിവക്ഷിക്കുന്ന രീതിയില്‍ നടപ്പിലാവണമെങ്കില്‍ ഈ അടിസ്ഥാന ഘടകത്തില്‍ മാറ്റം വരുത്തണം.വിദ്യാലയ വികസനത്തിന്റെ നേതൃത്വം പ്രധാനാധ്യാപകനാണ്.പ്രധാനാധ്യാപകരുടെ ഇടപെടലുകള്‍ ശക്തമാക്കിയേ വിദ്യാലയത്തിന്റെ സമഗ്ര വികസനം സാധ്യാമാകു. അക്കാദമി കരംഗത്തും,ഭൗതിക സാഹചര്യങ്ങളിലും ,വിഭവസമഹരണത്തിലും ,സാമൂഹ്യബന്ധത്തിലും ഇടപെടലുകള്‍ ശക്തമാക്കുക എന്നതാണ് ഇനി വരുന്ന പരിശീലനങ്ങളുടെ ഊന്നല്‍.ഈ മാസം നടക്കുന്ന പ്രധാനാധ്യാപക പരിശീലനത്തില്‍ മുന്ന് മേഖലകളില്‍ എങ്ങനെ സ്വയം മെച്ചപ്പെടുത്തി മുന്നേറാം എന്ന ആശയം നല്‍കാനാണ് ഉദ്ദേശിക്കുന്നത്

 1. പ്രധാനാധ്യാപക പരിശീലനത്തിന്റെ മോഡ്യൂള്‍ ഡൗണ്‍ലോഡുചെയ്യാം പരിശീലനമോഡ്യൂള്‍
 2. പരിശീലനത്തിനുവേണ്ട വായനാ സാമഗ്രികള്‍       MONITERING&CCE
 3. പ്രസന്റേഷന്‍                                                          HMAUG13 Presentation
 4. ഐ.സി.ടി വായനാ സാമഗ്രി                                   IT slots for HM Training Module(19.8.13) Venue_DIET

പ്രധാനാധ്യാപക പരിശീലനം


പ്രധാനാധ്യാപക പരിശീലനം

ജൂലായ് 2013

ജൂലായ് മാസത്തെ എഡുക്കേഷണല്‍ ഓഫീസേഴ്സ്  കോണ്‍ഫറന്‍സ്  24-07-2013 ന്  ഡയറ്റില്‍ വെച്ച് നടന്നു.കഴിഞ്ഞ ഒരുമാസം ജില്ലയില്‍ നടന്ന  പ്രധാന പ്രവര്‍ത്തനങ്ങളുടെ അവലോകനവും,ആഗസ്റ്റ് മാസം നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ ആസൂത്രണവുമാണ് നടന്നത്.മോണിറ്ററിങ്ങാണ് ഈ മാസത്തെ ഊന്നല്‍ മേഖല .ഇതിന്റെ അടിസ്ഥാനത്തില്‍ മോണിറ്ററിങ്ങിന്റെ  ഒരു വിഷന്‍ പേപ്പര്‍ അവതരിപ്പിച്ചു.പാലക്കാട് സബ് ജില്ല  ഈ വിഷനനുസരിച്ച്  മോണിറ്ററിങ്ങ് ടൂള്‍ വികസിപ്പിച്ചു.പാലക്കാട് ഡയറ്റിലെ ഡോ ബഷീര്‍ ,പാലക്കാട് എ.ഇ.ഒ ശ്രീ നാരായണന്‍ മാസ്റ്റര്‍,ബി.പി.ഒ ശൈല‍ജ എന്നിവരുടെ നേതൃത്വത്തില്‍ ഈ ടൂള്‍ ഉപയോഗിച്ച് രണ്ട് വിദ്യാലയങ്ങലില്‍ മോണിറ്ററിങ്ങ് നടത്തി.പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഹരിശ്രീ പ്രോജക്ടിന്റെ ഭാഗമായി ആഗസ്റ്റ് മാസം വിദ്യാലയങ്ങളില്‍ വിജയശ്രീ മോണിറ്ററിങ്ങ്  പൂര്‍ത്തിയാക്കണം.ഈ സാഹചര്യത്തില്‍ മോണിറ്ററിങ്ങിന് ഒരു ദിശാഗതി നല്‍കുുക എന്നതാണ് ഈ വിഷന്‍ പേപ്പറും,ടൂളുകളും ട്രൈ ഔട്ട് അനുഭവവും ചേര്‍ത്തുള്ള ചര്‍ച്ചയുടെ ലക്ഷ്യം. ഈ പരിശീലനത്തിന്റെ മോഡ്യൂള്‍

ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പറളി,പാലക്കാട്,ചിറ്റൂര്‍,തൃത്താല സബ് ജില്ലകള്‍ ഇതിന്റെ രണ്ടാ ഘട്ടം ട്രൈ ഔട്ട് നടത്തും.പാലക്കാട് സബ് ജില്ല തയ്യാറാക്കിയ ടൂളുകള്‍ താഴെ കോടുക്കുന്നു.ഈ ടൂള്‍ ഉപയോഗിച്ച് ട്രൈ ഔട്ട് നടത്തുകയും  പ്രായോഗികത ,സാധുത, എന്നിവയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തണം.

മോണിറ്ററിങ്ങിന്റെ ഒരു കരടു വിഷന്‍ പേപ്പര്‍ ചര്‍ച്ചക്കായി ന്ല‍കുന്നു.ഇത് പ്രധാനാധ്യാപക പരിശീലനത്തില്‍ ചര്‍ച്ചക്കു നല്‍കി ടൂള്‍ അവരുമായി ചര്‍ച്ചചെയ്യണം.തുടര്‍ച്ചയായതും സമഗ്രവുമായ ഒരു മോണിറ്ററിങ്ങ് പ്രക്രിയയാണ് നാം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

മോണിറ്ററിങ്ങ് വിഷന്‍ പേപ്പര്‍(കരട്) ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാംമോണിറ്ററിങ്ങ് സമീപനരേഖ (കരട്)

ടൂളുകള്‍ക്ലാസ്സ് മോണിറ്ററിങ്ങ് ടൂള്‍

സ്കൂള്‍ മോണിറ്ററിങ്ങ് ടൂള്‍

പ്രധാനാധ്യാപകന്റെ സെല്‍ഫ് മോണിറ്ററിങ്ങ് ടൂള്‍

പ്രധാനാധ്യാപക പരിശീലനം


ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനം

ഒക്ടോബര്‍ 2012

ആമുഖം

ടേം മൂല്യ നിര്‍ണയ പ്രവര്‍ത്തനങ്ങളെ ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രക്രിയ എന്ന നിലയില്‍ കാണണം. സ്റ്റുഡന്‍സ് ഇവാല്വേഷന്‍ പ്രൊഫൈല്‍ പൂരിപ്പിക്കല്‍ എന്ന പ്രവര്‍ത്തനത്തിനപ്പുറം പരീക്ഷക്ക് കുട്ടിക്ക് ലഭിച്ച സ്കോര്‍,ചോദ്യപേപ്പര്‍, കുട്ടിയുടെ ഉത്തരക്കടലാസ്സ് ഗ്രേഡിങ്ങ് സൂചകങ്ങള്‍ എന്നിവ സൂഷ്മ വിശകലനം നടത്തി ഓരോ അധ്യാപികയും/അധ്യാപകനും തന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ആ വിഷയത്തില്‍ നേരിട്ട പ്രയാസങ്ങള്‍ തിരിച്ചറിയണം.ആ മേഖലയില്‍ താന്‍ നല്‍കിയ അനുഭവങ്ങള്‍ ,ഉപയോഗിച്ച പഠന സാമഗ്രികള്‍ ,നടന്നപ്രക്രിയകള്‍ എന്നിവ കൂടി പരിഗണിക്കണം.കുട്ടിക്ക് പ്രയാസം നേരിട്ട മേഖലകളില്‍ ഇനി വരുന്ന യൂണിറ്റുകളില്‍ എങ്ങനെ പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് തിരിച്ചറിഞ്ഞ് ഓരോ അധ്യാപകരും പ്രവര്‍ത്തിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസംഉറപ്പാക്കാന്‍ കഴിയും.

എല്ലാ സബ് ജില്ലയിലും ഒരു പഠന റിപ്പോര്‍ട്ട് ഇതിനകം തയ്യാറാക്കിയിരിക്കും. ഇത്തവണത്തെ പ്രധാനാധ്യാപക പരിശീലനത്തില്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ച് നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തണം. ഗുണനിലവാരം ഉയര്‍ത്താന്‍ ഓരോ വിദ്യാലയവും ഇനി എന്തുചെയ്യണം എന്ന ചര്‍ച്ച എസ്.ആര്‍.ജി യോഗത്തില്‍ നയിക്കാന്‍ പാകത്തില്‍ ആശയരൂപീകരണം ഒന്നാമത്തെ സെഷനില്‍ നടക്കണം.

സെഷന്‍ ഒന്ന്

ഉദ്ദേശ്യങ്ങള്‍

  1. ടേം മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് അക്കാദമിക നിലവാരവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ നടത്താന്‍ പ്രാപ്തരാക്കാന്‍.

  2. അക്കാദമിക മികവിനായി എസ്.ആര്‍.ജി ചര്‍ച്ചകളെ നയിക്കാന്‍ പ്രാപ്തരാക്കാന്‍

  3. എസ്.ആര്‍.ജി യുടെ തുടര്‍പ്രവര്‍ത്തനമായി സ്കൂളിന്റെ തനതു പ്രവര്‍ത്തന മാര്‍ഗരേഖയും പ്രവര്‍ത്തന പദ്ധതികളും നിര്‍മ്മിക്കാന്‍ ധാരണയുണ്ടാക്കാന്‍.

  4. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ചില സൂചകങ്ങലുടെ അടിസ്ഥാനത്തില്‍ മോണിറ്റര്‍ ചെയ്യാനുള്ള ധാരണയുണ്ടാക്കാന്‍

പ്രക്രിയ

അതാത് സബ്ജില്ലയിലെ കുട്ടിയുടെ ഉത്തരക്കടലാസ്സിലെ ഏറ്റവും ഗുണാത്മകമായ ഏതെങ്കിലുമൊരു പ്രകടനം പ്രദര്‍ശിപ്പിക്കുന്നു.

ഉദാഹരണം ആറാം ക്ലാസ്സിലെ മലയാളം അടിസ്ഥാന പാഠാവലി ചോദ്യവും കുട്ടിയുടെ പ്രതികരണവും

 പരിശീലന മോഡ്യൂള്‍ PDF