പ്രധാനാധ്യാപക പരിശീലനം ജൂലൈ 2017

ഡയറ്റ് പാലക്കാട്

പ്രധാനാധ്യാപക പരിശീലനംജൂലൈ 2017 മോഡ്യൂള്‍

————————————————————————————————————————

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രോജക്ടിന്റെ ഉണര്‍വ്വ് വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രധാനാധ്യാപക പരിശീലനം നടക്കുന്നത്. സംസ്ഥാന തലത്തില്‍ ,എസ്.എസ്.,എസ്.സി..ആര്‍.ടി ,സീമാറ്റ് എന്നീ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറും , കുട്ടികളുടെ പഠനസ മയം നഷ്ടപ്പെടുത്തുന്ന പരിശീലനങ്ങള്‍ നടത്തരുതെന്ന നിര്‍ദ്ദേശവും വിദ്യഭ്യാസരംഗത്തെ നയം മാറ്റത്തിന്റെ തെളിവാണ്.പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരവും , ഭൌതിക സൌകര്യങ്ങളുടെ മെച്ചപ്പെടലിനും അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ഒരു സബ് ജില്ലയില്‍ മൂന്ന് ഹൈസ്കൂളുകളെങ്കിലും ഉയരുക എന്ന തീരുമാനവും നടപ്പിലായി വരുന്നു. ഗുണനിലവാര വര്‍ദ്ധനവിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാനായി ജില്ലയിലെ 95 പഞ്ചായത്തിലും, നാല് മുന്‍സിപ്പാലിറ്റികളിലും അധ്യാപക സംഗമവും നടന്നുകഴിഞ്ഞു. നടക്കാന്‍ പോകുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ പ്രധാനാധ്യാപകര്‍ വഹിക്കേണ്ട പങ്ക് തിരിച്ചറിയാനും, മാറുന്ന കാലത്തെ വിദ്യാലത്തിന്റെ നേതൃത്വം വഹിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് വേണ്ട പിന്തുണയും ധാരണകളും നല്‍കാനുമാണ് ഈ പരിശീലനം

പൊതുലക്ഷ്യംപൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്താനും വിദ്യാലയങ്ങളുടെ മേലധികാരി എന്ന നിലക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കാനും പ്രധാനാധ്യാപകര്‍ക്ക് ധാരണയും പിന്തുണയും നല്‍കുക.

ഉപലക്ഷ്യങ്ങള്‍

  1. ഗുണനിലവാര വര്‍ദ്ധനവിനായി വിദ്യാലയത്തില്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍, തെളിവുകള്‍ അവതരണം ( ഫോര്‍മാററ് പൂരിപ്പിക്കുകയും ഏതാനം അവത രണങ്ങളും. (വായനമാത്രം) ദിര്‍ഘ പ്രസംഗങ്ങളും , പൊതു പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങളും ഒഴിവാക്കി ഗുണനിലവാരം ഉയര്‍ത്തുന്നതും തെളിവുകളുടെ പിന്‍ബലം ഉള്ളതും മാത്രം അവതരിപ്പിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണം)

  2. ആഗസ്റ്റ് 5 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ സ്കൂള്‍ തല പ്രതിഫലനങ്ങള്‍ തിരിച്ചറിയുക.അവ ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട തന്ത്രങ്ങളും ,വിലയിരുത്തല്‍ രീതിയും ധാരണനേടല്‍. (ആസൂത്രണം, നിര്‍വ്വഹണം,വിലയിരുത്തല്‍)

  3. എസ്.എസ്.എ നടപ്പാക്കുന്ന മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നടപ്പാക്കാനുമുള്ള ധാരണകള്‍ വികസിപ്പിക്കല്‍

  4. ആഗസ്റ്റ് മാസത്തെ പരീക്ഷ , സി.പി.ടി.എ ഉള്‍പ്പെടെ സ്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ രൂപപ്പെടുത്തുക

    മോഡ്യൂള്‍ ഡൌണ്‍ ലോ‍ഡുചെയ്യാംHM TRAINING MODULEjuly29

Advertisements

About മലയാളം മാഷ്

LECTURER, DIET PALAKKAD

Posted on July 30, 2017, in HM TRAINING. Bookmark the permalink. Leave a comment.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: