ജൂണിലെ സി.പി.ടി.എ

ക്ലാസ്സ് പി.ടി.എ മോഡ്യൂള്‍

ഡയറ്റ് പാലക്കാട്

( സ്വാമിനാഥ വിദ്യാലയത്തിന് തയ്യാറാക്കി നല്‍കിയത്)

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ഉണര്‍വ്വുണ്ടാക്കുന്നതിനായി ഗവര്‍മ്മെന്റ് പൊതു വിദ്യാഭ്യാസ സംരക്ഷണം,ഹരിത കേരളം എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ഇത്തരം ഇടപെലുകളുടെ ഫലമായി കേരളത്തില്‍ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചുവരുന്നു.പൊതു വിദ്യാലങ്ങളെ രക്ഷിതാക്കള്‍ വിശ്വാസ ത്തിലെടുക്കുന്നതിന്റെ തെളിവാണ് ഇത്. രക്ഷിതാക്കളുടെ ഈ വിശ്വാസം നിലനിര്‍ത്താനും , അവരുടെ പ്രതീക്ഷയെ നിറവേറ്റാനും ഇനി ഗുണനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നാം കൂടുതല്‍ ശക്തിപ്പെടുത്തണം.

സെഷന്‍ ഒന്ന് -20 മിനുറ്റ്

പ്രീ ടെസ്റ്റ് ഫല വിശകലനം

പ്രീ ടെസ്റ്റില്‍ ഉന്നയിച്ച് പ്രവര്‍ത്തനങ്ങളുടെ പഠന നേട്ടങ്ങള്‍, അതില്‍ കുട്ടിയുടെ പ്രകടനം ഇവ വെച്ച് ഒരു ലഘു അവതരണം നടത്തണം

ഉദാ

വായിച്ച് ആശയം ഗ്രഹിക്കുന്നു. എന്ന പഠന നേട്ടം ഉറപ്പു വരുത്താന്‍ രണ്ടു പ്രവര്‍ത്തനം നല്‍കി 1) കുളത്തിലെ മീനുകള്‍ എന്ന കഥ വായിക്കാന്‍ നല്‍കി. തുടര്‍ന്ന് കഥ വായിച്ച് ആശയങ്ങള്‍ നേടിയോ എന്നറിയാന്‍ മൂന്ന് ചോദ്യങ്ങള്‍ നല്‍കി.കുട്ടികളെക്കൊണ്ട് ഉത്തരം സ്വയം എഴുതിച്ചു.

2) വയലിന്റെ വിവരണം വായിക്കാന്‍ നല്‍കി ആശയങ്ങള്‍ ക്രമം തെറ്റിച്ച് 4 വാക്യം നല്‍കി .വായിക്കാന്‍ അറിഞ്ഞാല്‍ ക്രമത്തിലാക്കാന്‍ പറ്റുന്ന പ്രവര്‍ത്തനമാണത്.

3) ഒരു പദ സൂര്യന്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് മൂന്നാമത് നല്‍കിയത്.ഇത് വീടിന്റെ വിവരണത്തില്‍ നിന്നും പദങ്ങള്‍ വായിച്ചെടുത്ത് പൂരിപ്പിക്കേണ്ടതാണ്. പദങ്ങള്‍ വായിച്ച് തെരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ? എന്നാണ് ഇതിലൂടെ അറിയുക

എഴുതിയ ഉത്തരങ്ങള്‍ പരിശോധിച്ചപ്പോള്‍

ഒന്നാമത്തെ പ്രവര്‍ത്തനത്തില്‍ ശരിയായ ഉത്തരം തെറ്റു കൂടാതെ എഴുതിയവര്‍– 45 ല്‍ 20പേര്‍

അതായത് ഇവര്‍ക്ക് നല്ല രീതിയില്‍ വായിക്കാനും ആശയം ഗ്രഹിക്കാനും കഴിവുണ്ട്

എന്നാല്‍ ഈ പ്രവര്‍ത്തനത്തില്‍ പിറകിലാണെങ്കിലും ക്രമപ്പെടുത്താന്‍ കഴിഞ്ഞവരുണ്ട്. അവര്‍ക്ക് വായിക്കാന്‍ അറിയാം. ഏറെക്കുറെ ആശയങ്ങളും കണ്ടത്താനാവും എന്നാല്‍ പൂര്‍ണ മായ രീതിയില്‍ ഇല്ല. ഇവര്‍-45 ല്‍ 9 പേര്‍ ഈ തരക്കാരാണ്.

പദങ്ങള്‍ വായിക്കാനും തെറ്റാതെ എഴുതാനും കഴിഞ്ഞവര്‍– 45 ല്‍ 6 പേര്‍

ചിഹ്നം,ദീര്‍ഘം,പുള്ളികള്‍ ഇവ തെറ്റിച്ച് ആശയം വ്യക്തമായി എഴുതാന്‍ കഴിയാത്തവര്‍– 45/4

അക്ഷരം മുഴുവന്‍ ലഭിക്കാതെ, എല്ലാ ചിഹ്നങ്ങളുംതെറ്റിച്ചും എഴുതുന്നവരും തീരെ എഴുതാത്ത വരും– 45/6 അതായത് 20 ,ഗ്രേഡ് 9 ബി ഗ്രേഡ്, 6 സി ഗ്രേഡ്, 4 ഡി ഗ്രേഡ്, 6 ഇ ഗ്രേഡ്

25 പേരെ ആദ്യ 20 പേരുടെ നിലയിലേക്ക് ഉയര്‍ത്തലാണ് ലക്ഷ്യം

സെഷന്‍ 2 20 മിനുറ്റ്

ഇതിന്നായി വരാന്‍ പോകുന്ന പാഠഭാഗങ്ങളില്‍ നല്‍കുന്ന പഠനനേട്ടങ്ങള്‍അവക്കു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍

ഉദാ നാലാം ക്ലാസ്സിലെ കുട്ടി ആദ്യത്തെ യൂണിറ്റില്‍ ഭാഷയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വായനക്കു നല്‍കുന്നു.വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.അനുബന്ധം)

ഇതില്‍ കുട്ടിയെ രക്ഷിതാവ് എങ്ങനെ സഹായിക്കണം

  1. വീട്ടില്‍ വന്നാല്‍ സ്കളില്‍ അന്നു പഠിച്ചതെന്തൊക്കെയെന്നു ചോദിക്കുക

  2. നാളേക്ക് തയ്യാറാക്കാനുള്ളഎഴുതാനുള്ളവ എന്തെന്ന് ചോദിക്കുക .കുട്ടി ഒന്നു മില്ല എന്നു പറയുന്നത് മാത്രം പരിഗണിക്കരുത്.വേണമെങ്കില്‍ അധ്യാപിക ,അടുത്ത കൂട്ടുകാരന്‍ /കൂട്ടുകാരി എന്നിവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാം

  3. പഠന സമയം കൃത്യതപ്പെടുത്തുക. 7 മുതല്‍ 8.30 വരെ പുസ്തകം വായന,നാളേക്കുള്ള പ്രവര്‍ത്തനം ചെയ്യല്‍ എന്നിവ ഉറപ്പാക്കുക.ഈ സമയം ടി.വി കാണാന്‍ അനുവദിക്കരുത്.നിങ്ങളും അതു പാലിക്കുക

  4. ……..ഇതുപോലെ പ്രസക്തമായവ

സെഷന്‍ 3

എന്താണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം.ഇതിന്റെ ഭാഗമായി എന്തൊക്കെ മാറ്റം വിദ്യലയത്തില്‍ ഉണ്ടാവുമെന്ന് വിശദമാക്കുക

ഉദാ

  1. പരീക്ഷ പരിഷ്കരിക്കുംചോദ്യബാങ്ക്, രൂപീകരിക്കല്‍,എളുപ്പമുള്ള ചോദ്യങ്ങള്‍ 50% ഉയര്‍ന്ന നിലവാര ചോദ്യങ്ങള്‍ ഉണ്ടാവും മത്സരപ്പരീക്ഷകളെ നേരിടാന്‍ പ്രാപ്തരാക്കാന്‍.കുട്ടിക്ക് ഓപ്ഷന്‍ ലഭിക്കും കുറച്ചു ചോദ്യം സ്വയം തെരഞ്ഞെടുക്കാം.

  2. ഭൌതിക സൌകര്യങ്ങള്‍ വര്‍ദ്ധിക്കും ഹൈ ടെക് സ്കൂള്‍, കമ്പൂട്ടര്‍ പാഠങ്ങള്‍ മുതലാ യവ ലഭ്യമാകും

  3. ഉച്ചഭക്ഷണം നല്ല രീതിയില്‍ ലഭ്യാമാകും ,യൂണിഫോം,ബുക്ക് എന്നിവ സമയബന്ധിത മായി ലഭിക്കും.

  4. ഒന്നാം ക്ലാസ്സുമുതല്‍ ഐ.ടി പഠനം നടത്തും.

    മോഡ്യൂളും അനുബന്ധ സാമഗ്രികളും E_Supporting Material_Malayala ഇവിടെ നിന്നും ഡൌണ്‍ ലോഡുചെയ്യാം

Advertisements

About മലയാളം മാഷ്

LECTURER, DIET PALAKKAD

Posted on June 18, 2017, in TEACHER TRAINING. Bookmark the permalink. Leave a comment.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: