വായനാ പക്ഷാചരണം

ജൂണ്‍ 19 വായനാദിനം

വായനാവാരം വായനാസാമഗ്രി

(തയ്യറാക്കിയത് ഡയറ്റ് (പി.എസ്.ടി.)പാലക്കാട്)

അവധിക്കാല അധ്യാപക പിന്തുണാ പരിപാടിയില്‍ വിശദമായി ചര്‍ച്ചചെയ്ത ഒരു ഊന്നല്‍ മേഖലയായിരുന്നു കുട്ടികളുടെ വായനാ പോഷണപരിപാടി. ഓരോ ക്ലാസ്സിലേയും പാ‍ഠ്യപദ്ധതിക്കും പാഠഭാഗങ്ങള്‍ക്കും അനുപൂരകമായി കുട്ടി വായിക്കേണ്ട പുസ്തകങ്ങള്‍ കണ്ടെത്തി ഓരോ ക്ലാസ്സിലും ലൈബ്രറി രൂപപ്പെടുത്തുക എന്നത് ഭാഷാധ്യാപക പരിശീലനത്തില്‍ എത്തിച്ചേര്‍ന്ന ധാരണയാണ്.സ്കൂള്‍ തനതു ഫണ്ടുകളും, ബാങ്കുകള്‍ പഞ്ചായത്തുകള്‍, ഗ്രന്ഥശാലകള്‍ എന്നിവയുടെ സഹകരണത്തോടെയും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സമീപിച്ചും ഇതിനുവേണ്ട അധിക പുസ്തകങ്ങള്‍ കണ്ടെത്തണം.ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വായനക്കൂട്ടം എഴുത്തുകൂട്ടം പ്രോജക്ടും, സര്‍വ്വ ശിക്ഷഅഭിയാന്‍ പദ്ധതിയായ വായനാവസന്തവും വായനാ വ്യാപന പരിപാടിയുടെ ഭാഗമാക്കണം. ആശയഗ്രഹണ വായനയുടെപ്രതിഫലനങ്ങളാണ്,വായിച്ച ആശയങ്ങളെ മറ്റു രീതികളില്‍ പുനരാവിഷ്കരിക്കല്‍,വായനാനുഭവം പങ്കുവെക്കല്‍, വായിച്ച വസ്തുതകളെ സംഗ്രഹിച്ചു പറയല്‍, വായനാനുഭവത്തെ വിപുലീകരിക്കല്‍,വായനാനുഭവത്തെ ചിത്രീകരിക്കല്‍,വായനയെ മുന്‍ വായനാനുഭവു മായി താരതമ്യം ചെയ്യല്‍ എന്നിവ. വായന അര്‍ത്ഥപൂര്‍ണമാവുന്നത് വായനാനുഭവത്തെ പുനരുപയോഗിക്കുമ്പോഴാണ്.വായനയെ വിലയിരുത്താനും ഇതിലേതെങ്കിലും തന്ത്രം പ്രയോജനപ്പെടുത്താം.

ജൂണ്‍ പത്തൊമ്പതിന് പി.എന്‍ പണിക്കര്‍ ദിനത്തില്‍ തുടങ്ങുന്ന വായന വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്നതും, തുടര്‍ന്ന് വായന ഒരു ശീലമാക്കി മാറ്റാന്‍ പ്രേരിപ്പിക്കുകയും വേണം.. ഇതിന് മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്

 1. വായനാ പക്ഷാചരണകാലത്ത് എല്ലാ വിദ്യാലയത്തിലും പൊതുവായി നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍

 2. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ അധ്യാപകരുടെ ഇടപെടല്‍ വഴി നടക്കേണ്ടവ

 3. വീട് ,ലൈബ്ര റികള്‍ എന്നിങ്ങനെ വായനാ തുടര്‍ച്ചയുമായി ബന്ധപ്പെട്ടവ.

 4. വായനാ വാരത്തില്‍ എല്ലാ വിദ്യാലയത്തിലും പൊതുവായി നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍

 • വായനാദിനം പി.എൻ. പണിക്കർ അനുസ്മരണം

പൊതുവായില്‍ നാരായണ പണിക്കര്‍ എന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനെ അടുത്തറിയുക എന്ന ഈ പ്രവര്‍ത്തനം എല്ലാ വിദ്യാലയത്തിലും അസംബ്ലിയുടെ ഭാഗമായി നടത്താവു ന്നതാണ്.പ്രധാനാധ്യാപകനോ ,സഹാധ്യാപകര്‍ക്കോ അനുസ്മരണ പ്രഭാഷണം നടത്താം . ആവശ്യമെങ്കില്‍ ഇതോടൊപ്പമുള്ള കുറിപ്പ് റഫറന്‍സിനായി പ്രയോജനപ്പെടുത്താം (അധികവായനക്ക് അനുബന്ധം ഒന്ന് ഉപയോഗിക്കുക)

ആലപ്പുഴ ജില്ലയിൽനീലമ്പേരൂരിൽഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു.1995 ജൂണ്‍ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ സനാതനധർമ്മംഎന്ന വായനശാല സ്ഥാപിച്ചു ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യംഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട്കേരള നിയമസഭഅംഗീകരിച്ചകേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO] ആണ്.

 • വായനയുടെ ലോകത്തേക്ക്വായനാക്ലബ്ബ് രൂപീകരണം.

വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതിനായി സ്കൂൾ തല യോഗംപ്രഭാഷണം ഏറെ സവിശേഷതകളുള്ള പുസ്തകം പരിചയപ്പെടുത്തൽ നിർദ്ദേശിക്കാനുള്ള ഒന്ന് :The Book Thief – is a novel by Australian author Markus Zusak. First published in 2005, the book won several awards and was listed o The New York Times Best Seller list for 375 weeks.

 • ലൈബ്രറി കാണൽ/വായനശാലാ സന്ദര്‍ശനം

  സ്കൂൾ ലൈബ്രറിയോ അടുത്തുള്ള ഒരു വായനശാലയോ കാണൽ.വിവിധ ഇനം പുസ്തകങ്ങൾ, വിവിധ ഭാഷാപുസ്തകങ്ങൾ , പത്രമാസികകൾ, പുസ്തകം അടുക്കിവെക്കുന്ന രീതി, വായനാ ഇടങ്ങൾ , മാധ്യമങ്ങൾ പത്രം പുസ്തകം മോണിറ്റർ ബുക്ക്റീഡേർസ് … എന്നിവ പരിചയപ്പെടണം. ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുക്കല്‍. ഒരു നോട്ടു പുസ്തകത്തില്‍ കഴിയുന്നത്ര പുസ്തകങ്ങളുടെ പേര് കുറിച്ചെടുക്കണം. ഇത് പിന്നീട് സാഹിത്യ ശാഖയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാനോ ക്വിസ്സ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം.

 • എഴുത്തുകാരെ അറിയാം

  സാഹിത്യകാരന്മാരേയും,നല്ല വായനക്കാരേയും വിദ്യലയങ്ങളിലേക്കു ക്ഷണിക്കാം.അനുഭവങ്ങള്‍ പങ്കിടുന്ന സംവാദങ്ങളും ചര്‍ച്ചയും നടത്താം.അവരുടെ കൃതികള്‍ വായിച്ചുള്ള വായനാചര്‍ച്ച സംഘടിപ്പിക്കാം.

 • പുസ്തകമേള

  ഹൈസ്കൂള്‍ തലത്തില്‍ ഒരു പുസ്തകമേള സംഘടിപ്പിക്കാന്‍ മുന്‍കൈഎടുക്കണം.ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ സമീപത്തെ വിദ്യാലയങ്ങള്‍ക്കും ,വാങ്ങാന്‍ അവസരം നല്‍കാം.ചില രക്ഷിതാക്കള്‍, സ്പോണ്‍സര്‍മാര്‍ എന്നിവരെ വിദ്യാലയത്തിന് പുസ്തക കിറ്റ് സമ്മാനിക്കാന്‍ പ്രേരിപ്പിക്കണം.

 • ശ്രാവ്യവായന

  സ്കൂൾ അസ്ംബ്ലി കഴിഞ്ഞാൽ 10 മിനുട്ട് ശ്രാവ്യവായന [ സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസിലോ സൗകര്യമുള്ള ഇടങ്ങളിലോ മാറിയിരുന്നു ഒറ്റക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കൽ . ഒരു ദിവസം ആദ്യം 3-4 പേജിൽ തുടങ്ങി പിന്നെ പിന്നെ വായനാവേഗം കൂടുന്നത് കാണാം . വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒറ്റവരിക്കുറിപ്പുകൾ വായനാ കാർഡിൽ എഴുതൽ വർഷം മുഴുവൻ ഇടതടവില്ലാത്ത 10 മിനുട്ട് വായന .

 • ലൈബ്രറികാര്‍ഡ്/ കാറ്റലോഗ് കാര്‍ഡ്

  ഓരോ കുട്ടിയും മൂന്ന് കാറ്റലോഗ് കാര്‍ഡ് നിര്‍മ്മിക്കണം.ഒരു പുസ്തകം വായിക്കുക. തുടര്‍ന്ന് അത് മറ്റോരാള്‍ക്ക് വായനക്ക് ശുപാര്‍ശചെയ്യാന്‍ തക്ക വിവരങ്ങളുള്ള ഒരു കാര്‍ഡ് ആണ് നിര്‍മ്മിക്കേണ്ടത്.ഇതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടണം

  hmbn-¨-Imew

a\-Ên X§n-\n¡p¶ Hcp hm¡v-þ-hmIyw

hmb-\- hgn a\-Ên X§n \n¡p¶ Hcp Nn{Xw

]pkvX-I-¯nse Gähpw ià-\mb IYm-]m{Xw/ZpÀº-e-\mb IYm-]m{Xw

cN-\-bpsS kmwkvIm-cnI ]cn-kcw/kmaq-ly-]-cn-kcw

]pkvXIw hmbn-¡-W-sa¶v asäm-cm-tfmSv ip]mÀi sN¿p-sa-¦n þ ImcWw

 • ആര്‍ക്കും പങ്കെടുക്കാം

  ചാര്‍ട്ടില്‍ ഒരു വായനാ സാമഗ്രി (കഥ ,കവിത, വിവരണം എന്നിങ്ങനെ ഏതുമാകാം) എഴുതി ത്തൂക്കുന്നു..കുട്ടികള്‍ക്ക് പ്രതികരിക്കനായി മൂന്ന് നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അതിനു ചുവടെ നിര്‍ദ്ദേശിക്കുന്നു. കുട്ടിക്ക് അവരുടെ കഴിവിനനുസരിച്ച് മൂന്ന് പ്രവര്‍ത്തനമോ ചെയ്യാന്‍ ആത്മവിശ്വാസമുള്ള ഏതെങ്കിലും ഒരു പ്രവര്‍ത്തനമോ എഴുതിത്തയ്യാറാക്കി സമര്‍പ്പിക്കാം. ഉദാഹരണത്തിന് ഒരു ലഘുകവിത നല്‍കുകയാണെങ്കില്‍ ആദ്യചോദ്യം എല്ലാവര്‍ക്കും എഴുതാന്‍ കഴിയുന്ന ഒരു ഒറ്റ വാക്കോ വരിയോ ഉത്തരമായി വരുന്ന ചോദ്യങ്ങളാകാം.അവസാന പ്രവര്‍ത്തനം ഒരാസ്വാദനക്കുറിപ്പ് തയ്യറാക്കലുമാകാം.

2-ക്ലാസ്സില്‍ നടത്താവുന്ന വായനാപ്രവര്‍ത്തനങ്ങളും വായനാകേളികളും

ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നുണ്ട്.ക്ലാസ്സും വ്യത്യസ്ത , നിലവാരക്കാരായ കുട്ടികളേയും പരിഗണിച്ച് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിധ്യം വരുത്താനാണ് ഈ നിര്‍ദ്ദേശങ്ങള്‍. ക്ലാസ്സിലെ ആവശ്യത്തിനും താല്പര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അധ്യാപികക്കുണ്ട്

 1. പുസ്തകപപേരുകളിഒരേ അക്ഷരത്തില്‍ പേരു തുടങ്ങുന്ന പുസ്തകങ്ങള്‍ എത്ര പറയാം? അക്ഷരം പറയുമ്പോള്‍ ആ അക്ഷരത്തില്‍ പേര് തുടങ്ങുന്ന പുസ്തകപ്പര് പറയല്‍ ഉദാഹരണംകയര്‍, കന്നിക്കൊയ്ത്ത്, കവിയുടെ കാല്പാടുകള്‍

 2. പുസ്തകം എഴുത്തുകാരന്‍ഒരാള്‍ പുസ്തകപ്പേരു പറയണം മറ്റേയാള്‍ എഴുതിയ ആളുടെ പേരും

 3. പുസ്തകത്തില്‍ വാക്ക്/വാക്യം,/ കണ്ടെത്തല്‍കളി

 4. വായനാപോലീസ് കളി ഒരാള്‍ പുസ്തകത്തിലെ ഒരാശയം പറയുന്നു .മറ്റേയാള്‍ ആ ആശയം ഏത് പേജിലാണെന്ന് കണ്ടെത്തണം

 5. പുസ്തകക്വിസ്സ്പുസ്തകത്തില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കാം .വായനക്കാരന്‍ ഉത്തരം കണ്ടെത്തിപ്പറയണം

 6. പോസ്റ്റര്‍ നിര്‍മ്മാണംഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍

 7. പുസ്തക ഡയറിപുസ്തകം വായിച്ചതിന്റെ അനുഭവം ഡയറിയില്‍ കുറിക്കല്‍

 8. കഥാപാത്രവുമായി അഭിമുഖംവായിച്ച കഥയിലെ കഥാപാത്രങ്ങളോട് അഭിമുഖം നടത്താനുള്ള ചോദ്യങ്ങള്‍ കഥയിലെ കഥാപാത്രമായി വരുന്നവരോട് ചോദിക്കുകഉദാ ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവല്‍ കഥയിലെ പാത്തുമ്മ,കൊച്ചുണ്ണി, ഖദീജ, അബ്ദുൽ ഖാദര്‍, ഹനീഫ എന്നിവരായി വേഷം കെട്ടിയെത്തുന്നവരോട് വായനക്കാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം.അവര്‍ കഥയുടെ ഗതി എങ്ങനെ മാറ്റുന്നു എന്ന് തിരിച്ചറിയാം.

 9. ചങ്ങല വായന തുടര്‍ച്ചയായി എല്ലാവരും മാറിമാറി വായിക്കല്‍

 10. കാവ്യകേളിപുസ്തക സഹായത്തോടെ കാവ്യകേളി നടത്തല്‍

 11. കഥാകഥനംവായിച്ച കഥകള്‍ ശ്രവണമധുരമായി അവതരിപ്പിക്കല്‍

 12. മാറ്റാം മറിക്കാംകഥയെ കവിതയാക്കാം, നാടകമാക്കാം,കഥാപ്രസംഗമാക്കാം,തിരക്കഥയാക്കാം കവിതയെ തിരിച്ചും

 13. കഥ ചിത്രീകരിക്കാംകഥ ചിത്രരൂപത്തിലാക്കല്‍

 14. കഥാ പൂരണം,കവിതാ പൂരണംചില ഭാഗങ്ങളുടെ തുടര്‍ച്ച യെഴുതല്‍

 15. വായനാസംഗ്രഹംവായിച്ചതിന്റെ സംഗ്രഹം എഴുതി അവതരിപ്പിക്കല്‍

 16. ആശയവിപുലനംവായിച്ച രചനയിലെ ചില വരികള്‍ വിപുലനം നടത്തി വിശദമാക്കല്‍

 17. കഥയില്‍ പുതിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തല്‍

 18. മറ്റുഭാഷകളിലെ കഥ കവിത തര്‍ജ്ജമചെയ്തുനോക്കല്‍ (ഹിന്ദി,ഇംഗ്ലീഷ്,അറബിക്,സംസ്കൃതം,ഉറുദു)

 19. സമാനകഥ,കവിത കണ്ടെത്തല്‍കളി

 20. കഥക്കും കവിതക്കും ആസ്വാദനക്കുറിപ്പ് തയ്യറാക്കല്‍

 21. തലക്കെട്ടുമാറ്റിനോക്കല്‍വായിച്ച കഥയുടേയോ കവിതയുടേയോ തലക്കെട്ടുമാറ്റിനോക്കല്‍

 22. പത്രക്വിസ്സ് പത്രം വായിച്ച് അതില്‍ നിന്നും ക്വിസ്സ് നടത്തല്‍

 23. പത്രവാര്‍ത്തസംവാദം വിവിധ പത്രങ്ങളുടെ ആദ്യപേജ് താരതമ്യം

 24. വായനാനാടകംറേഡിയോ നാടകം പോല ശബ്ദനാടകങ്ങള്‍ (നാടകം വായിച്ചവതരിപ്പിക്കല്‍‌)

വായനാ തുടര്‍ച്ചയുമായി ബന്ധപ്പെട്ടവ.

വീട്ടിൽ ഒരു കുഞ്ഞു ലൈബ്രറിആരംഭിക്കൽ വീട്ടിലുള്ള പുസ്തകങ്ങൾ അടുക്കി ഒതുക്കി വെക്കൽ, ലിസ്റ്റ് തയ്യാറാക്കൽ മെല്ലെമെല്ലെ വികസിപ്പിക്കാനുള്ള ആലോചനകൾ, സാധ്യതയുള്ളവർക്ക് സ്വന്തം മൊബൈലിൽ / ടാബിൽ ഒരു വായനശാല ആരംഭിക്കൽ / നെറ്റ് ഇ ബുക്ക്സ് ഇ ബുക്ക് റീഡർ എന്നിവ ഡൗൺലോഡ്ചെയ്ത്പരിചയിക്കൽ

Advertisements

About മലയാളം മാഷ്

LECTURER, DIET PALAKKAD

Posted on June 16, 2017, in TEACHER TRAINING. Bookmark the permalink. Leave a comment.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: