ഡി.എഡ് 2016-17

ഓര്‍മ്മക്കുറിപ്പുകള്‍

സര്‍ഗാത്മകമായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് ഡി.എഡ് കരിക്കുലം പൂര്‍ണമാകുന്നത്. അധ്യയന വര്‍ഷത്തില്‍  ഡി.എഡ് ക്ലാസ്സില്‍ നടന്ന  പ്രധാന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനാണ് ഈ പേജില്‍ ഉള്ളത്.

ജൂണ്‍ 19 വായനാ ദിനം

വായനാ ദിനം  പ്രശസ്ത കവി ശ്രീ .പി.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ എം.സേതുമാധവന്‍ പി.എസ്.ടി.ഇ സീനിയര്‍ ലക്ചര്‍ ശ്രീ പി രാജന്‍ ,മലയാളം ഫാക്കല്‍റ്റി ഡോ.കെ രാമചന്ദ്രന്‍ ,സീനിയര്‍ ലക്ചറര്‍ ശ്രീ . നാരായണന്‍ നമ്പൂതിരി ശ്രീ.കെ മുഹമ്മത് ബഷീര്‍  എന്നിവര്‍ പങ്കെടുത്തു.

വായനാ വാരത്തിവായനാദിനം കവി പി.പി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യുന്നുല്‍ ഡയറ്റ് പാലക്കാട് ഡി.എഡ് അധ്യാപക വിദ്യര്‍ത്ഥികള്‍ക്കായി നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ 

വായനയുടെ കിലുക്കം(ശ്രാവ്യവായന)സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കുവേണ്ടി ഭാവം,ശബ്ദവ്യതിയാനം , ചിഹ്നങ്ങളുടെ പരിഗണന ഈ ആശയങ്ങള്‍ ബോധ്യപ്പെടും വിധം ചില ഭാഗങ്ങള്‍ വായിച്ച് അവതരിപ്പിക്കലും,കുട്ടികളുടെ വായനയും

വായന ആവിഷ്കാരംപ്രസിദ്ധ പുസ്തകങ്ങളിലെ തെരഞ്ഞെടുത്ത ഭാഗം കുട്ടികള്‍ക്കു വായിക്കാന്‍ നല്‍കുന്നു. ഇത് കുട്ടികള്‍ നാടകം,സ്കിറ്റ്,സംഭാഷണം ഇങ്ങനെ ഏതെങ്കിലും രൂപത്തില്‍ പുനരാവിഷ്കരിക്കുന്നു.രംഗത്ത് അവതരിപ്പിക്കുന്നു.

വായനാക്കുറിപ്പ് രചനഓരോ അധ്യാപക വിദ്യര്‍ഥിയും ഏതെങ്കിലും ഒരു പുസ്തകം/ കൂടുതല്‍ ആവാം, വായിക്കുകയും അതിന്റെ വായനാക്കുറിപ്പ് എഴുതിത്തയ്യാറാക്കുകയും വേണം.ഈ വായനാക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യും.

എന്റെ ദേശത്തെ വായനശാലപഠനം ഓരോ ഗ്രമത്തിന്റേയും തെളിച്ചമായി ഒരു വായനശാലയുണ്ടാവും.അതിന്റെ ചരിത്രം ആ പ്രദേശത്തിന്റെ വികസത്തിന്റെ ചരിത്രം കൂടിയാണ്.പ്രൌഢിയോടെ നിലനി്നനിരുന്ന വായനശാലകളുടെ ചരിത്രവും വര്‍ത്തമാനകാല അവസ്ഥയും പരിശോധിക്കുന്ന പഠനം നടത്തി.

കവിതാലാപനംവായിച്ച കവിതകള്‍ ആലപിക്കുന്നു.വ്യത്യസ്ത ഈണം കവിതയുടെ ഭാവത്തിന് ചേര്‍ന്ന ഈണം എന്നിങ്ങനെ തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യത നല്‍കുന്നു.

രാജീവ് ഗാന്ധി ഐ.‍ടി ലാബ് ഉദ്ഘാടനംsmart*

ഡയറ്റ് പാലക്കാടിലെ രണ്ട് ക്ലാസ്സ് മുറികളിലും  സ്മാര്‍ട്ട് ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. എം.എല്‍.എ ശ്രീ .വി.ടി ബല്‍റാം  സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മൈല്‍ തൃത്താല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  ഒരു ക്ലാസ്സിനെ ഐ.ടി ലാബ് ആക്കി മാറ്റിയത്.ഈ പദ്ധതിയുടെ ഉദ്ഘാടനം  ജൂണ്‍ 20 ന് ബഹു തൃത്താല എം.എല്‍.എ ശ്രീ വി.ടി ബല്‍റാം നിര്‍വ്വഹിച്ചു.

നവാഗതര്‍ക്ക് സ്വാഗതം

IMG_20160701_101846

 ഈ വര്‍ഷം 37  കുട്ടികളാണ് ഡി.എഡ് പഠനത്തിനായി  ആദ്യ ദിനത്തില്‍ തന്നെ ഡയറ്റിലെത്തിയത് കലാ വിരുന്നോടെ അനുഭവം പറഞ്ഞും പരസ്പരം പരിചയപ്പെടുത്തിയും കുട്ടികളെ എതിരേറ്റു. പ്രിന്‍സിപ്പല്‍ ശ്രീ എം സോതുമാധവന്‍ അധ്യാപക വിദ്യാര്‍ത്ഥികളെ ഡയറ്റിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുന്നു.

ജൂലൈ 5 ബഷീര്‍ ദിനം1467574989cp

ബഷീര്‍ എന്ന എഴുത്തു് സുല്‍ത്താന്റെ  ചരമദിനം അദ്ദേഹത്തിന്റെ ഓര്‍മ്മദിനമാക്കി മാറ്റി. ബഷീറിന്റെ ഭാവനാലോകം  വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ക്ലാസ്സില്‍ പുനരാവിഷ്കരിച്ചു.കഥാകാരനെ പരിചയപ്പെടുത്തല്‍ കൃതികളുടെ സവിശേഷതകള്‍,ബഷീറിന്റെ പാരിസ്ഥിതികാവബോധം,ബഷീര്‍ എന്ന മനുഷ്യസ്നേഹി എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രഭാഷണം,കൃതികളുടെ പ്രസക്തഭാഗവായന,നാടകാവിഷ്കാരം ബഷീറിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍ എന്നിവ ഈ പരിപാടിയുടെ ഭാഗമായിരുന്നു.

IMG_20160705_112354

ബഷീറിനെ പരിചയപ്പെടുത്താന്‍ നിര്‍മ്മിച്ച പ്രസന്റേഷന്‍ ബഷീര്‍ ജീവിത രേഖ

ജൂലൈ 14 എന്‍.എന്‍ കക്കാട്  ജന്മദിനം

കക്കാട് സ്മരണ

എന്‍.എന്‍ കക്കാട് ജന്മ  ദിനം കവിയെ പരിചയപ്പെടുത്തലും കാവ്യാലാപനവും  കൊണ്ട് ഉചിതമായ അനുസ്മരണം നടന്നു.കവിയെ പരിചയപ്പെടുത്തുന്ന വായനാകാര്‍ഡ് നിര്‍മ്മിച്ചു. ( കേരള സാഹിത്യ അക്കാദമിയോട് കടപ്പാട്)

ജൂലൈ 21 ചാന്ദ്രദിനം

ഡയറ്റിലെ ഡി.എഡ് കുട്ടികളുടെ ചാന്ദ്രദിന ആഘോഷം- വീഡിയോ പ്രദര്‍ശനം ചുറ്റും കുട്ടികള്‍ നിര്‍മ്മിച്ച ചുമര്‍പത്രിക

        ജൂലൈ 21 ന്  ചാന്ദ്രദിനം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളോടെ  ആഘോഷിച്ചു.ഡയറ്റ് പ്രിന്‍സിപ്പല്‍ എം സേതുമാധവന്‍ ചാന്ദ്രദിന പരിപാടികള്‍ ഉദ്ഘാടനംചെയ്തു. 

ഡി.എഡ് വിദ്യാര്‍ത്ഥികളുടെ ചാന്ദ്രദിനആഘോഷ പരിപാടി

ഡി.എഡ് വിദ്യാര്‍ത്ഥികളുടെ ചാന്ദ്രദിനആഘോഷ പരിപാടി

IMG_20160721_104526ഡി.എഡ് അധ്യാപക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകളുടെ പ്രകാശനം,ചാന്ദ്ര പര്യവേഷണവും ഇന്ത്യയും എന്ന പ്രഭാഷണം, ഭാഷയും അമ്പിളിയും കവിതകളുടേയും സാഹിത്യരചനകളുടേയും അവതരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായി.സാമൂഹ്യശാസ്ത്രം ഫാക്കല്‍റ്റി മുഹമ്മത് ഇഖ് ബാല്‍,ഡോ ബഷീര്‍, ഡോ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം  നല്‍കി. സ്വാമിനാഥ വിദ്യാലയത്തിലെ പി.ടി.എ പ്രസിഡന്റ് ഷറഫുദ്ദീന്‍ മുന്‍ ഡയറ്റ് ഫാക്കല്‍റ്റി സുധാകരന്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. ദിനാചരണം എങ്ങനെ സംഘടിപ്പിക്കണം സാമൂഹ്യ സമ്പര്‍ക്ക പരിപാടിയായി അത് എങ്ങനെ മാറ്റാം എന്ന ധാരണ നല്‍കാന്‍ ഈ പരിപാടി കൊണ്ട് സാധ്യമായി..

ലാബ് സ്കൂളിലെ കുട്ടികള്‍ക്കായി  അമ്പിളി മാമന്‍ മനസ്സില്‍  തോന്നിക്കുന്നത് എന്ന ആശയത്തിലൂന്നി രചനാ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികളുടെ രചനകള്‍ ഉള്‍ച്ചേര്‍ത്ത് ഒരു പതിപ്പ് രൂപപ്പെടുത്തി. .തുടര്‍ന്ന് ചാന്ദ്രദിന ക്വിസ്സ് നടന്നു.

Advertisements