ഡി.എഡ് .സഹായി

ഡി.എഡ് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോറം വിശദാംശങ്ങള്‍ എന്നിവക്ക് ഇവിടെ ക്ലിക്ക് ചെയ്യുകഅപേക്ഷാഫോമും വിജ്ഞാപനവും

 

സഹവാസക്യാമ്പ്

New Doc_2DIET Palakkad

ഡി.എഡ് സമൂഹ സമ്പര്‍ക്ക പരിപാടി

ഈ വര്‍ഷത്തെ സമൂഹ സമ്പര്‍ക്ക പരിപാടി രണ്ട് തീമിനെ അടിസ്ഥാനമാക്കിയാണ് നടത്തിയത്.തിയ്യറ്റര്‍ എന്ന തീമില്‍ തിയ്യറ്റര്‍ എക്സൈസ്,ഗെയിം,സ്കിറ്റ് ,നാടകീകരണം എന്നിങ്ങനെ വൈവിധ്യാമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശരീരചലനങ്ങളും ആശയ വിനിമയവും, ശബ്ദ നിയന്ത്രണം വ്യതിയാനം എന്നിവയിലൂടെ ആശയവിനിമയം എന്നീ ആശയങ്ങള്‍ കുട്ടികളിലെത്തിച്ചു.

നാടിനെ അറിയാന്‍ എന്ന തീമുമായി ബന്ധപ്പെട്ട് ഒരു വിദ്യാലയ വികസനപദ്ധതി ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ച് എങ്ങനെ രൂപപ്പെടുത്താം എന്ന ആശയമാണ് നല്‍കിയത്

നാടിനെ അറിയാന്‍

ആശയരൂപീകരണശില്പശാലമോഡ്യൂള്‍

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടിക്കും എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഒരു വിദ്യാലയത്തില്‍ അക്കാദമികരംഗത്തും ,ഭൗതികസാഹചര്യങ്ങളിലും ,സാമൂഹിക ഇടപെടലിലും എന്തെന്തു മാറ്റങ്ങള്‍ വരുത്തണമെന്ന് ചിന്തിക്കാനും,ഓരോ കുട്ടിയുടെ മനസ്സിലും സ്കൂള്‍ ഒരു മധുരഅനുഭവമായി മാറാന്‍ തന്റെ സങ്കല്‍പ്പത്തിലെ മികവാര്‍ന്ന ഒരു വിദ്യാലയം സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഓരോ ഘടകത്തേയും പരിഗണിക്കുന്ന വിദ്യാലയ വികസന പദ്ധതി എന്ന ആശയം രൂപപ്പെടുത്താനും,പദ്ധതി രൂപീകരണ പ്രക്രിയയില്‍ സ്കൂളിന്റെ ഗുണഭോക്താക്കളായ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും അഭിപ്രായങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്‍ച്ചേര്‍ക്കാനും സാമൂഹ്യ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഡി.എഡ് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപാഠങ്ങള്‍ നല്‍കുക എന്നതാണ് ഈ തീമിന്റെ പൊതുവായ ലക്ഷ്യം.

ഉപലക്ഷ്യങ്ങള്‍:

 1. ഇന്നത്തെ നിറമുള്ള സ്വപ്നങ്ങളാണ് നാളത്തെ യാഥാര്‍ത്ഥ്യങ്ങളാകുന്നതെന്ന തിരിച്ചറിവ് ഉണ്ടാക്കി, അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഭാവനാ പൂര്‍ണമായ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക

 2. ഇത്തരത്തില്‍ വിഭാവനം ചെയ്ത പദ്ധതികളുടെ വിജയകരമായ നടത്തിപ്പു വഴി സ്വപ്ന വിദ്യാലയങ്ങളായി മാറിയ ചില വിദ്യാലയങ്ങളുടെ അവസ്ഥ നേരില്‍ കണാനും , സ്വന്തം വിദ്യാലയത്തെ അതുമായി തട്ടിച്ചുനോക്കാനും , അവ രൂപപ്പെട്ട പ്രക്രിയ വിശകലനം ചെയ്യാനും പ്രാപ്തരാക്കുക .

 3. കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥക്കു നിദാനമായ വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ വളര്‍ച്ചയെക്കുറിച്ച് ധാരണനേടുക.അതില്‍ സമൂഹം വഹിച്ച പങ്ക് തിരിച്ചറിയുക.

 4. വിദ്യാഭ്യാസ പ്രക്രിയയില്‍ സമൂഹത്തിന്റെ സ്ഥാനം കണ്ടെത്തി ,അതില്‍ ഇടപെടാന്‍ സമൂഹത്തെ എങ്ങനെ ഒരുക്കിയെടുക്കണമെന്ന ധാരണനേടല്‍.

 5. ഫോക്കസ് ഡിസ്കഷന്‍, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിങ്ങനെയുള്ള വിവരശേഖരണ തന്ത്രങ്ങള്‍ തിരിച്ചറിയാനും ,അതിനുവേണ്ട ടൂളുകള്‍ രൂപപ്പെടുത്തി സമൂഹത്തില്‍ നിന്നും വിവരശേഖരണം നടത്താനും ,കിട്ടിയ വിവരങ്ങളെ ക്രോഡീകരിക്കാനുമുള്ള ധാരണനേടല്‍.

 6. സമൂഹത്തിന്റെ ചിന്തക്കും ,പ്രതീക്ഷക്കുമൊത്ത വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കാന്‍ പര്യാപ്തമായ സ്കൂള്‍ വികസനപദ്ധതികള്‍ രൂപപ്പെടുത്താനുള്ള ധാരണനേടുക.

പ്രക്രിയ ഒന്ന്

എല്ലാവര്‍ക്കും നൂസ് പേപ്പറിന്റെ ചെറിയോരു ഭാഗം നല്‍കുന്നു. അതില്‍ ഒരു ചിത്രം വരക്കാന്‍ ആവശ്യപ്പെടുന്നു. സ്കെച്ച് പേന പാക്കറ്റുകള്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നു. മറ്റു നിര്‍ദ്ദേശങ്ങളൊന്നും നല്‍കുന്നില്ല.

എല്ലാവരും ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ആര്‍.പി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.

 • ആദ്യം തോന്നിയ പ്രതികരണം ഒന്നോ രണ്ടോ പേര്‍ പറയുന്നു.

 • സ്കെച്ച് പേന എടുത്തയാളോട് അത് എടുത്തതിന്റെ യുക്തിയും നിറം തെരഞ്ഞെടുത്തിന്റെ കാരണവും പറയാന്‍ ആവശ്യപ്പെടുന്നു.

 • ചിത്രം വരക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം എങ്ങനെ കണ്ടെത്തി ? ഒഴിഞ്ഞ സ്ഥലം ഉപയോഗിച്ചവര്‍,

  ഉള്ള ചിത്രത്തെ ഹൈലൈറ്റ് ചെയ്തവര്‍? അച്ചടിച്ച വാര്‍ത്തകള്‍ക്കു മുകളില്‍ നിറസാധ്യത പരമാവധി പ്രയോജനപ്പെടുത്തി ചിത്രത്തെ നിര്‍മ്മിച്ചവര്‍?

 • നൂസ് പേപ്പര്‍ എന്തിനെ പ്രതിനിധാനംചെയ്യുന്നു?

  ആര്‍പി ഈ പ്രവര്‍ത്തനത്തിന്റെ വിശകലനം നടത്തുന്നു.

  നൂസ് പേപ്പര്‍ വിദ്യഭ്യാസ സിസ്റ്റമാണ്.ഒറ്റനോട്ടത്തില്‍ നമുക്ക് ഇടപെടാന്‍ ഇടമില്ല എന്നു തോന്നും.ഒഴിഞ്ഞ പേജ് തരാമായിരുന്നില്ലേ എന്നു മനസ്സില്‍ തോന്നിയവര്‍ ഇത്തരം ഇടപെടലില്‍ സമര്‍ത്ഥമായി ഇടപെടേണ്ടതെങ്ങനെയെന്നറിയാതെ പകച്ചു നില്‍ക്കുന്നവരാണ്. ഒഴിഞ്ഞ സ്ഥലത്ത് ചിത്രം വരച്ചവര്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ ഇടപെടുന്നത് ഇത്തരത്തില്‍ ഇടപെടല്‍ എവിടെയെങ്കിലും ആവശ്യമുണ്ടെന്ന് പറയുമ്പോള്‍മാത്രം ഇടപെടാന്‍ തയ്യാറുള്ളവരാണ്. അച്ചടിക്കുമുകളില്‍ ചിത്രം വരച്ചവര്‍ ഏത് തിരക്കിനിടയിലും ഇടപെടാനുള്ള അവസരം കണ്ടെത്തി ഇടപെടാന്‍ തയ്യാറുള്ളവരാണ്.നിറമുള്ള പെന്‍സില്‍ ഉപയോഗിച്ചവര്‍ ഇടപെടാന്‍ അനുയോജ്യമായ തന്ത്രം കണ്ടെത്താന്‍ കഴിവുള്ളവരാണ്.

  ക്രോഡീകരണംഎഡുക്കേഷന്‍ സിസ്റ്റം ഇങ്ങനെ ബുദ്ധി പൂര്‍വ്വ മുള്ള ഇടപെടല്‍ വേണ്ട മേഖല യാണ്. ഒരോ വിദ്യാലയത്തിലും ഇടപെടേണ്ട ഇടം കണ്ടെത്തി അനുയോജ്യമായ പരിപാടികളോടെ മുന്നേറിയാല്‍ ആ വിദ്യലയത്തിന്റെ മുഖച്ഛായ മാറ്റാനാവും.

സെഷന്‍ രണ്ട് പ്രക്രിയ

നിങ്ങളുടെ ലാബ് സ്കൂളില്‍ ഇപ്പോള്‍ ഉള്ള സൗകര്യങ്ങള്‍ മനസ്സില്‍ വെച്ച് നിങ്ങളുടെ സങ്കല്പത്തിലെ ഒരു മാതൃകാ വിദ്യാലയ മാക്കാന്‍ അതില്‍ ഏതെല്ലാം ഘടകങ്ങളില്‍ മാറ്റം വരുത്തണം എങ്ങനെയൊക്കെ മാറ്റം വരുത്തണം?

 • വ്യക്തിഗത രചന ,അവതരണം

കോടാലി സ്കളിന്റെ ഒരു വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിക്കുന്നു. നിങ്ങളുടെ ഭാവനയിലെ സ്കൂളും ഇപ്പോള്‍ കണ്ട സ്കൂളും താരതമ്യം ചെയ്ത് ചിന്തയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും ചര്‍ച്ച ചെയ്യുന്നു.

സെഷന്‍ മൂന്ന്

പ്രവ:ഒന്ന് ഇതിലെ ഒരു മാതൃകയായ ലൈബ്രറി പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടാകും? ആരൊക്കെ സഹായം നല്‍കി ? സമൂഹം എങ്ങനെ ഇടപെട്ടു? കുട്ടിക്ക് എന്ത് നേട്ടം? ചര്‍ച്ച. ലിസ്റ്റിങ്ങ് അവതരണം.

പ്രവ :രണ്ട്കേരള സമൂഹ രൂപീകരണപ്രക്രിയയും പൊതു വിദ്യഭ്യാസവും എന്ന രേഖ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പില്‍ വായിക്കുന്നു. വായിച്ചതിന്റെ ചുരുക്കം പൊതുവായി അവതരിപ്പിക്കുന്നു.

 • ഒരു പ്രദേശത്തെ സമൂഹ രൂപീകരണ പ്രക്രിയയില്‍ അവിടത്തെ വിദ്യഭ്യാസ സമ്പ്രദായം ചെലുത്തുന്ന പങ്ക് ചെറുതല്ല

 • സമൂഹം സ്വന്തം ചുറ്റുപാടില്‍ ഇടപെട്ട് അതിനെ മാറ്റിത്തീര്‍ക്കുന്ന പുത്തന്‍ അറിവുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കും. ഈ ഇടപെടലുകളുടെ വളര്‍ച്ചയും തുടര്‍ച്ചയും അറിവിന്റേയും വിദ്യഭ്യാസ നവീകരണ ത്തിന്റേയും കാരണമാവും.

 • വിദ്യഭ്യാസമെന്നത് കേവലം ഔപചാരിക പ്രക്രിയയല്ല.ചുറ്റു പാടുമുള്ള സമൂഹത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് രൂപപ്പെടുന്ന നൈസര്‍ഗികമായ ഒരു തലം കൂടി അതിനുണ്ട്.

 • കേരള വിദ്യഭ്യാസ വ്യവസ്ഥക്ക് ഒരു വികാസ ക്രമമുണ്ട്.മഹാശിലകാലഘട്ടത്തിലെ അനൗപചാരികവും നൈസര്‍ഗികവുമായ അറിവുകൈമാറ്റം,ഫ്യൂഡല്‍കാലത്തെ ഗുരുകുല മാതൃക.പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷനറി ഇടപെടലില്‍ രൂപപ്പെട്ട ആധുനിക വിദ്യാഭ്യാസം. 1957 മുതല്‍ നടന്ന വിദ്യഭ്യാസത്തിന്റെ ജനാധിപത്യ വല്‍ക്കരണം.

 • ശാലകള്‍,സഭാമഠങ്ങള്‍,എഴുത്തുപള്ളികള്‍,കളരികള്‍,ഗുരുകുലങ്ങള്‍ വിദ്യ നല്‍കിയ ആദ്യ സ്ഥാപനങ്ങള്‍ ഇവ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കു മാത്രം പ്രവേശനം നല്‍കി.

 • നവോത്ഥാനകാലത്തെ ആശയങ്ങള്‍ വിദ്യാഭ്യാസ വ്യാപനത്തിന് കാരണമായി.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തോടെ കേരളത്തില്‍ വിദ്യാലയങ്ങള്‍ വ്യാപകമായിത്തുടങ്ങി.

ഈ ചരിത്രപരമായ അറിവ് വിദ്യാഭ്യാസ പ്രക്രിയയില്‍ സമൂഹം വഹിച്ച പങ്ക് ബോധ്യപ്പെടുത്തുന്നു.കരിക്കുലം രൂപപ്പെടുന്നത് ഒരു സാമൂഹ്യ പ്രക്രിയയാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നു.

പ്രവ: മൂന്ന്നേരത്തെ തയ്യാറാക്കിയ സങ്കല്‍പ്പങ്ങളിലെ സ്വന്തം സ്കൂളിലെ ഒരു പരിപാടി നടപ്പാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ എഴുതിത്തയ്യാറാക്കി അവതരിപ്പിക്കുന്നു.

സെഷന്‍ മൂന്ന്

ഗവ സ്കൂള്‍ കരിച്ചേരിയുടെ വിദ്യാലയ വികസന പദ്ധതി രേഖ വായിക്കുന്നു.പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ രീതിശാസ്ത്രം പരിചയപ്പെടുന്നു.

 • സ്കൂള്‍ ചരിത്രം ,വിദ്യാഭ്യാസ ചരിത്രത്തില്‍ സ്കൂളിന്റെ സ്ഥാനം

 • സ്കൂള്‍ ഡാറ്റകള്‍

 • നിലവിലെ അവസ്ഥകള്‍ മികവും കുറവും

 • പ്രശ്നപരിഹരണത്തനായി വെക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍,നടത്തിപ്പ് രീതി, ഏജന്‍സി,സാമ്പത്തിക വിശകലനം,മോണിറ്ററിങ്ങ് Etc..

എന്നിവ ശ്രദ്ധയില്‍കൊണ്ടു വരുന്നതിനായി പദ്ധതിയില്‍ നിന്ന് എന്തൊക്കെ മനസ്സിലായി എന്ന ചോദ്യവും സൂഷ്മ തല വായനയും ചര്‍ച്ചയും നടത്തുന്നു.

സെഷന്‍മൂന്ന്

സമൂഹത്തിന്റെ വിദ്യഭ്യാസ സങ്കല്‍പ്പങ്ങളും ,ആവശ്യങ്ങളും കണ്ടെത്താന്‍ എന്താണ് വഴി?

വിവരശേഖരണം എങ്ങനെയൊക്കെ? വ്യക്തിഗതമായി പങ്കുവെക്കുന്നു

ഗൃഹസന്ദര്‍ശനം,സര്‍വ്വേ, ഇന്റര്‍വ്യു, അയല്‍ക്കൂട്ടങ്ങള്‍,കുടുംബ സദസ്സുകള്‍

അയല്‍ക്കൂട്ടങ്ങള്‍,ഗൃഹസദസ്സുകള്‍ എന്നിവയില്‍ നിന്നും വിവരശേഖരണം നടത്താനുള്ള രീതിശാസ്ത്രം

 • ആളുകളെ ഒത്തുചേര്‍ക്കാന്‍ നടത്തുന്ന കലാ രൂപങ്ങള്‍നാടകം സ്കിറ്റ്,പാവനാടകം ,സംഘഗാനം etc..

 • കേസുകളും ദൃശ്യങ്ങളും കാണിച്ച് ആളുകളുടെ ചിന്തയെ ഉണര്‍ത്തുന്നരീതി.

 • മോഡറേറ്ററായി നിന്നുകൊണ്ട് ചര്‍ച്ച നയിക്കുന്ന രീതി

 • വിവരങ്ങള്‍ തത്സമയം രേഖപ്പെടുത്തുന്നതിനുള്ള വഴികള്‍ വീഡിയോ,കുറിപ്പുകള്‍,ഓഡിയോ etc..

 • ഫോക്കസ് ഡിസ്കഷന്‍ ,ഗ്രൂപ് ഡിസ്കഷന്‍ രീതികള്‍ എന്നിവയുടെ ചര്‍ച്ച 

ഡി.എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ബ്ലോഗ് മാഗസിന്‍

 magazinemagazine1magazine2magazine4

ഡി.എഡ് കുട്ടികളുടെ ബ്ലോഗ് മാഗസിന്‍PRATHPHALANAGAL MAGAZIN

MALAYALAM HB IVth SEM

PRACTICAL EXAM GUIDE LINE MALAYALAM 2 SEMESTER

2 SEM guideline_ded_practical page12 SEMguideline DEd mal CE

PRACTICAL EXAM GUIDE LINE MALAYALAM 4 SEMESTER

4 SEM DEd Mal practical4SEM mal CE 2 page

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s