പരിശീലനം അവസ്ഥാ വിശകലനം
എന്റെ ക്ലാസ്സിലെ പ്രശ്നം പറയണോ എന്ന സംശയത്തോടെ ക്ലസ്റ്ററില്‍ വന്നു, മടിച്ചു മടിച്ചാണ് ഇരുന്നത്. ക്ലസ്റ്ററില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതുതന്നെയാണ് പ്രശ്നമായി പറയാനുണ്ടായിരുന്നത്. അപ്പോ എനിക്കും പറയാന്‍ധൈര്യം കിട്ടി.മുമ്പ് ആര്‍.പി മാര്‍ വമ്പന്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ എന്റെ ഈ ചെറിയ പ്രശ്നം ഞാനെങ്ങനെ പറയുമെന്ന ആശങ്കയിലായിരുന്നു ഞാന്‍….
ലീന, എസ്.ബി.എസ് തണ്ണീര്‍ക്കോട്
ജനാധിപത്യം അരാജകത്വമല്ല.ആരെങ്കിലും നേതൃത്വപരമായ പങ്കുവഹിച്ചില്ലെങ്കില്‍ ഇത്തരം കൂടിയിരുപ്പില്‍ എന്താണ് സംഭവിക്കുക.കുറെ നേരം ഇരുന്ന് എന്തെങ്കിലും പറഞ്ഞുപോകും ഇതാണോ ഫലപ്രദമായ ആസൂത്രണം
എം.വി.രാജന്‍ എച്ച് എം ജിഎല്‍പി എസ് വട്ടേനാട്
അധ്യാപക കൂട്ടായ്മയിലൂടെ ഫലപ്രദമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ക്ലസ്റ്റര്‍ കൂടിയിരുപ്പിന്റെ ലക്ഷ്യം.ഡി.പി.ഇ.പി പ്രോജക്ട് മുതല്‍ വിവിധ കാലയളവില്‍ ഏതാണ്ട് 130 ദിവസത്തോളം പരിശീലനം ലഭിച്ച പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഇനി പുതിയ ആശയങ്ങള്‍ നല്‍കുന്നതിനു പകരം സ്വന്തം ക്ലാസ്സിലെ അവസ്ഥയും പ്രശ്നങ്ങളും കുട്ടിയുടെ പഠനപുരോഗതിയും ലക്ഷ്യമിട്ട് എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നല്‍കാം എന്ന അന്വേഷണമാണ് ഈ ക്ലസ്റ്റര്‍ ലക്ഷ്യം വെക്കുന്നത്. അതിനനുസരിച്ചുള്ള ആസൂത്രണമാണ് തൃത്താല ബി ആര്‍ സി യിലും നടന്നത്.
തുടര്‍ന്നുവായിക്കാം….അക്കദമിക പഠനം
Posted on November 13, 2011, in TEACHER TRAINING. Bookmark the permalink. Leave a Comment.
Leave a Comment
Comments (0)