വിവരണം എങ്ങനെ മെച്ചപ്പെടുത്താം
പട്ടണത്തിലെ കാഴ്ചകള്‍ വിവരണം
രണ്ടു വിവരണങ്ങള്‍ വായിക്കു..എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
ഒരു വിവരണം എങ്ങനെ യാണ് വേണ്ടത്?
വിവരണം തയ്യാറാക്കാന്‍ വേണ്ട മുന്‍ധാരണകളെന്ത്
ഓരോ ക്ലസ്സിലും സ്പൈറല്‍ ചെയ്തുവരുന്ന വിവരണത്തിന്റെ ഉയര്‍ച്ച എന്താണ്?
പ്രസ്താവനാ വാക്യങ്ങള്‍ മാത്രമുള്ളതും,ആശയങ്ങള്‍ ഇടകലര്‍ന്നു വരുന്നതുമായ രണ്ടാം വിവരണം എങ്ങനെയാണ് എഡിറ്റിങ്ങിനു വിധേയമാക്കേണ്ടത്?
ഒരു സംവാദത്തിന് തുടക്കമിടുന്നു.നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക
ഇന്ദ്രിയസംവേദനം വഴി ലഭ്യാമാകുന്ന അറിവുകള്‍ വസ്തുനിഷ്ഠമായി പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ വിവരണ മാവുന്നു ഒരു തരത്തില്‍ പറഞ്ഞാല്‍ ഏതു വ്യവഹാര രൂപവും സത്യത്തില്‍ വിവരണം തന്നെയാണ്.
പ്രസ്താവനാ വാക്യങ്ങള്‍ മാത്രമല്ല വിവരണം
ഭാഷയുടെ വികാസം വിവരണത്തിലും പ്രകടമാവും
ഒന്നാം ക്ലാസ്സിലെ കുട്ടി പശുവിനെ വിവരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനാ വാക്യങ്ങളാണ് കൂടുതല്‍ ഉണ്ടാവുക.വ്യത്യസ്ത ആശയങ്ങള്‍ ഇടകലര്‍ന്നും വരും
പശു വളര്‍ത്തു മൃഗമാണ്.പശു പുല്ല് തിന്നും.പശുവിന്‍ പാല്‍ ആഹാരമാണ്.എന്നിങ്ങനെ പശുവിന്റെ സവിശേഷതയും ,പ്രയോജനങ്ങളും, ആഹാരരീതിയും, എല്ലാം ഇടകലര്‍ന്നു വരുന്നതുകാണാം.എന്നാല്‍ മുതിര്‍ന്ന ക്ലാസ്സിലെത്തുമ്പോള്‍ പേരഗ്രാഫിങ്ങ് പോലുള്ള സങ്കേതങ്ങളിലേക്ക് മാറേണ്ടതുണ്ടല്ലോ?
ഇതു പോലെ ഭാഷാ പ്രയോഗങ്ങള്‍,ഭാഷയുടെ മൂര്‍ച്ച ഒഴുക്ക് എന്നിങ്ങനെ ഓരോ ഘടകത്തിലും മാറ്റം വരാം.
ശൈലികളും പ്രയോഗങ്ങളും ഭാഷക്ക് മൂര്‍ച്ച കൂട്ടും
ആശ്ചര്യദ്യോദകങ്ങളായ പ്രയോഗങ്ങള്‍ വിഷയത്തിന്റെ തീവ്രതകൂട്ടും
ചര്‍ച്ച തുടരും……..
Posted on November 12, 2011, in Uncategorized. Bookmark the permalink. Leave a Comment.


Leave a Comment
Comments (0)