Monthly Archives: November 2011

ശാസ്ത്രമേളക്കുശേഷം…..

സംയുക്ത സന്ദര്‍ശനം
കെ എ എം എല്‍.പി.എസ് കപ്പൂര്‍
ബി.പി.ഒ ,ഡയറ്റ് ഫാക്കല്‍റ്റി, ട്രെയ്നര്‍മാര്‍ എന്നിവര്‍ സംയുക്തമായി കെ എ എം എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചു.
ശാസ്ത്രമേളയുടെ ഉല്പന്നങ്ങള്‍ എങ്ങനെ പുനരുപയോഗിക്കാം എന്ന അന്വേഷണമാണ് നടത്തിയത്. പ്രകൃതി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ വിദ്യാലയത്തില്‍ തയ്യാറാക്കിയിരുന്നു.ഭാഷാശേഷീ വികാസത്തിനായി ഇവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് അധ്യാപകര്‍ ചര്‍ച്ചയിലൂടെ പങ്കുവെച്ചു.


അടിക്കുറിപ്പു നല്‍കാമോ?                                  ഇതൊരു കഥയാക്കിയാലോ?വിവരണത്തിന് സഹായകമാവില്ലേ? എന്നിങ്ങനെ വൈവിധ്യമായ വ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കാമെന്നതിനാല്‍ ശാസ്ത്രമേളക്കുശേഷവും ഇവ ഫലപ്രദമായി പുനരുപയോഗിക്കാമെന്നും അപ്പോഴാണ് മേളകള്‍ അര്‍ത്ഥപൂര്‍ണമാവുന്നതെന്നും അധ്യാപകര്‍ പറഞ്ഞു .ഇത് നല്ലൊരു സൂചനയാണ്.

ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സാമഗ്രികളെ അര്‍ത്ഥപൂര്‍ണമായി പുനരുപയോഗിക്കുമ്പോള്‍ മേളകളുടെ ലക്ഷ്യം പൂര്‍ണമാകുന്നു.പ്രകൃതിയിലെ നിറങ്ങളെ ജൈവചിത്രങ്ങളാക്കി മാറ്റി ശാസ്ത്രത്തിന്റേയും ഭാഷയുടേയും പുത്തനറിവുകള്‍ കുട്ടികള്‍ക്കുമുമ്പില്‍ തുറന്നിട്ട വിദ്യാലയത്തിന് അഭിനന്ദനം

ബി.ആര്‍.സി തൃത്താല & ഡയറ്റ് പാലക്കാട്

പരിശീലനം അവസ്ഥാ വിശകലനം

എന്റെ ക്ലാസ്സിലെ പ്രശ്നം പറയണോ എന്ന സംശയത്തോടെ ക്ലസ്റ്ററില്‍ വന്നു, മടിച്ചു മടിച്ചാണ് ഇരുന്നത്. ക്ലസ്റ്ററില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതുതന്നെയാണ് പ്രശ്നമായി പറയാനുണ്ടായിരുന്നത്. അപ്പോ എനിക്കും പറയാന്‍ധൈര്യം കിട്ടി.മുമ്പ് ആര്‍.പി മാര്‍ വമ്പന്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ എന്റെ ഈ ചെറിയ പ്രശ്നം ഞാനെങ്ങനെ പറയുമെന്ന ആശങ്കയിലായിരുന്നു ഞാന്‍….‌

                                                                                                                              ലീന, എസ്.ബി.എസ് തണ്ണീര്‍ക്കോട്

ജനാധിപത്യം അരാജകത്വമല്ല.ആരെങ്കിലും നേതൃത്വപരമായ പങ്കുവഹിച്ചില്ലെങ്കില്‍ ഇത്തരം കൂടിയിരുപ്പില്‍ എന്താണ് സംഭവിക്കുക.കുറെ നേരം ഇരുന്ന് എന്തെങ്കിലും പറഞ്ഞുപോകും ഇതാണോ ഫലപ്രദമായ ആസൂത്രണം

                                                                                                              എം.വി.രാജന്‍ എച്ച് എം ജിഎല്‍പി എസ് വട്ടേനാട്

അധ്യാപക കൂട്ടായ്മയിലൂടെ ഫലപ്രദമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ക്ലസ്റ്റര്‍ കൂടിയിരുപ്പിന്റെ ലക്ഷ്യം.ഡി.പി..പി പ്രോ‍ജക്ട് മുതല്‍ വിവിധ കാലയളവില്‍ ഏതാണ്ട് 130 ദിവസത്തോളം പരിശീലനം ലഭിച്ച പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഇനി പുതിയ ആശയങ്ങള്‍ നല്‍കുന്നതിനു പകരം സ്വന്തം ക്ലാസ്സിലെ അവസ്ഥയും പ്രശ്നങ്ങളും കുട്ടിയുടെ പ‍ഠനപുരോഗതിയും ലക്ഷ്യമിട്ട് എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നല്‍കാം എന്ന അന്വേഷണമാണ് ഈ ക്ലസ്റ്റര്‍ ലക്ഷ്യം വെക്കുന്നത്. അതിനനുസരിച്ചുള്ള ആസൂത്രണമാണ് തൃത്താല ബി ആര്‍ സി യിലും നടന്നത്.

തുടര്‍ന്നുവായിക്കാം….അക്കദമിക പഠനം


വിവരണം എങ്ങനെ മെച്ചപ്പെടുത്താം

 

പട്ടണത്തിലെ കാഴ്ചകള്‍ വിവരണം

രണ്ടു വിവരണങ്ങള്‍ വായിക്കു..എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

ഒരു വിവരണം എങ്ങനെ യാണ് വേണ്ടത്?

വിവരണം തയ്യാറാക്കാന്‍ വേണ്ട മുന്‍ധാരണകളെന്ത്

ഓരോ ക്ലസ്സിലും സ്പൈറല്‍ ചെയ്തുവരുന്ന വിവരണത്തിന്റെ ഉയര്‍ച്ച എന്താണ്?

പ്രസ്താവനാ വാക്യങ്ങള്‍ മാത്രമുള്ളതും,ആശയങ്ങള്‍ ഇടകലര്‍ന്നു വരുന്നതുമായ രണ്ടാം വിവരണം എങ്ങനെയാണ് എഡിറ്റിങ്ങിനു വിധേയമാക്കേണ്ടത്?

ഒരു സംവാദത്തിന് തുടക്കമിടുന്നു.നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക

ഇന്ദ്രിയസംവേദനം വഴി ലഭ്യാമാകുന്ന അറിവുകള്‍ വസ്തുനിഷ്ഠമായി പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ വിവരണ മാവുന്നു ഒരു തരത്തില്‍ പറഞ്ഞാല്‍ ഏതു വ്യവഹാര രൂപവും സത്യത്തില്‍ വിവരണം തന്നെയാണ്.

പ്രസ്താവനാ വാക്യങ്ങള്‍ മാത്രമല്ല വിവരണം

ഭാഷയുടെ വികാസം വിവരണത്തിലും പ്രകടമാവും

ഒന്നാം ക്ലാസ്സിലെ കുട്ടി പശുവിനെ വിവരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനാ വാക്യങ്ങളാണ് കൂടുതല്‍ ഉണ്ടാവുക.വ്യത്യസ്ത ആശയങ്ങള്‍ ഇടകലര്‍ന്നും വരും

പശു വളര്‍ത്തു മൃഗമാണ്.പശു പുല്ല് തിന്നും.പശുവിന്‍ പാല്‍ ആഹാരമാണ്.എന്നിങ്ങനെ പശുവിന്റെ സവിശേഷതയും ,പ്രയോജനങ്ങളും, ആഹാരരീതിയും, എല്ലാം ഇടകലര്‍ന്നു വരുന്നതുകാണാം.എന്നാല്‍ മുതിര്‍ന്ന ക്ലാസ്സിലെത്തുമ്പോള്‍ പേരഗ്രാഫിങ്ങ് പോലുള്ള സങ്കേതങ്ങളിലേക്ക് മാറേണ്ടതുണ്ടല്ലോ?

ഇതു പോലെ ഭാഷാ പ്രയോഗങ്ങള്‍,ഭാഷയുടെ മൂര്‍ച്ച ഒഴുക്ക് എന്നിങ്ങനെ ഓരോ ഘടകത്തിലും മാറ്റം വരാം.

ശൈലികളും പ്രയോഗങ്ങളും ഭാഷക്ക് മൂര്‍ച്ച കൂട്ടും

ആശ്ചര്യദ്യോദകങ്ങളായ പ്രയോഗങ്ങള്‍ വിഷയത്തിന്റെ തീവ്രതകൂട്ടും

ചര്‍ച്ച തുടരും……..

Follow

Get every new post delivered to your Inbox.