ശാസ്ത്രമേളക്കുശേഷം…..

സംയുക്ത സന്ദര്‍ശനം
കെ എ എം എല്‍.പി.എസ് കപ്പൂര്‍
ബി.പി.ഒ ,ഡയറ്റ് ഫാക്കല്‍റ്റി, ട്രെയ്നര്‍മാര്‍ എന്നിവര്‍ സംയുക്തമായി കെ എ എം എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചു.
ശാസ്ത്രമേളയുടെ ഉല്പന്നങ്ങള്‍ എങ്ങനെ പുനരുപയോഗിക്കാം എന്ന അന്വേഷണമാണ് നടത്തിയത്. പ്രകൃതി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ വിദ്യാലയത്തില്‍ തയ്യാറാക്കിയിരുന്നു.ഭാഷാശേഷീ വികാസത്തിനായി ഇവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് അധ്യാപകര്‍ ചര്‍ച്ചയിലൂടെ പങ്കുവെച്ചു.


അടിക്കുറിപ്പു നല്‍കാമോ?                                  ഇതൊരു കഥയാക്കിയാലോ?വിവരണത്തിന് സഹായകമാവില്ലേ? എന്നിങ്ങനെ വൈവിധ്യമായ വ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കാമെന്നതിനാല്‍ ശാസ്ത്രമേളക്കുശേഷവും ഇവ ഫലപ്രദമായി പുനരുപയോഗിക്കാമെന്നും അപ്പോഴാണ് മേളകള്‍ അര്‍ത്ഥപൂര്‍ണമാവുന്നതെന്നും അധ്യാപകര്‍ പറഞ്ഞു .ഇത് നല്ലൊരു സൂചനയാണ്.

ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സാമഗ്രികളെ അര്‍ത്ഥപൂര്‍ണമായി പുനരുപയോഗിക്കുമ്പോള്‍ മേളകളുടെ ലക്ഷ്യം പൂര്‍ണമാകുന്നു.പ്രകൃതിയിലെ നിറങ്ങളെ ജൈവചിത്രങ്ങളാക്കി മാറ്റി ശാസ്ത്രത്തിന്റേയും ഭാഷയുടേയും പുത്തനറിവുകള്‍ കുട്ടികള്‍ക്കുമുമ്പില്‍ തുറന്നിട്ട വിദ്യാലയത്തിന് അഭിനന്ദനം

ബി.ആര്‍.സി തൃത്താല & ഡയറ്റ് പാലക്കാട്

പരിശീലനം അവസ്ഥാ വിശകലനം

എന്റെ ക്ലാസ്സിലെ പ്രശ്നം പറയണോ എന്ന സംശയത്തോടെ ക്ലസ്റ്ററില്‍ വന്നു, മടിച്ചു മടിച്ചാണ് ഇരുന്നത്. ക്ലസ്റ്ററില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതുതന്നെയാണ് പ്രശ്നമായി പറയാനുണ്ടായിരുന്നത്. അപ്പോ എനിക്കും പറയാന്‍ധൈര്യം കിട്ടി.മുമ്പ് ആര്‍.പി മാര്‍ വമ്പന്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ എന്റെ ഈ ചെറിയ പ്രശ്നം ഞാനെങ്ങനെ പറയുമെന്ന ആശങ്കയിലായിരുന്നു ഞാന്‍….‌

                                                                                                                              ലീന, എസ്.ബി.എസ് തണ്ണീര്‍ക്കോട്

ജനാധിപത്യം അരാജകത്വമല്ല.ആരെങ്കിലും നേതൃത്വപരമായ പങ്കുവഹിച്ചില്ലെങ്കില്‍ ഇത്തരം കൂടിയിരുപ്പില്‍ എന്താണ് സംഭവിക്കുക.കുറെ നേരം ഇരുന്ന് എന്തെങ്കിലും പറഞ്ഞുപോകും ഇതാണോ ഫലപ്രദമായ ആസൂത്രണം

                                                                                                              എം.വി.രാജന്‍ എച്ച് എം ജിഎല്‍പി എസ് വട്ടേനാട്

അധ്യാപക കൂട്ടായ്മയിലൂടെ ഫലപ്രദമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ക്ലസ്റ്റര്‍ കൂടിയിരുപ്പിന്റെ ലക്ഷ്യം.ഡി.പി..പി പ്രോ‍ജക്ട് മുതല്‍ വിവിധ കാലയളവില്‍ ഏതാണ്ട് 130 ദിവസത്തോളം പരിശീലനം ലഭിച്ച പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഇനി പുതിയ ആശയങ്ങള്‍ നല്‍കുന്നതിനു പകരം സ്വന്തം ക്ലാസ്സിലെ അവസ്ഥയും പ്രശ്നങ്ങളും കുട്ടിയുടെ പ‍ഠനപുരോഗതിയും ലക്ഷ്യമിട്ട് എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നല്‍കാം എന്ന അന്വേഷണമാണ് ഈ ക്ലസ്റ്റര്‍ ലക്ഷ്യം വെക്കുന്നത്. അതിനനുസരിച്ചുള്ള ആസൂത്രണമാണ് തൃത്താല ബി ആര്‍ സി യിലും നടന്നത്.

തുടര്‍ന്നുവായിക്കാം….അക്കദമിക പഠനം


വിവരണം എങ്ങനെ മെച്ചപ്പെടുത്താം

 

പട്ടണത്തിലെ കാഴ്ചകള്‍ വിവരണം

രണ്ടു വിവരണങ്ങള്‍ വായിക്കു..എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

ഒരു വിവരണം എങ്ങനെ യാണ് വേണ്ടത്?

വിവരണം തയ്യാറാക്കാന്‍ വേണ്ട മുന്‍ധാരണകളെന്ത്

ഓരോ ക്ലസ്സിലും സ്പൈറല്‍ ചെയ്തുവരുന്ന വിവരണത്തിന്റെ ഉയര്‍ച്ച എന്താണ്?

പ്രസ്താവനാ വാക്യങ്ങള്‍ മാത്രമുള്ളതും,ആശയങ്ങള്‍ ഇടകലര്‍ന്നു വരുന്നതുമായ രണ്ടാം വിവരണം എങ്ങനെയാണ് എഡിറ്റിങ്ങിനു വിധേയമാക്കേണ്ടത്?

ഒരു സംവാദത്തിന് തുടക്കമിടുന്നു.നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക

ഇന്ദ്രിയസംവേദനം വഴി ലഭ്യാമാകുന്ന അറിവുകള്‍ വസ്തുനിഷ്ഠമായി പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ വിവരണ മാവുന്നു ഒരു തരത്തില്‍ പറഞ്ഞാല്‍ ഏതു വ്യവഹാര രൂപവും സത്യത്തില്‍ വിവരണം തന്നെയാണ്.

പ്രസ്താവനാ വാക്യങ്ങള്‍ മാത്രമല്ല വിവരണം

ഭാഷയുടെ വികാസം വിവരണത്തിലും പ്രകടമാവും

ഒന്നാം ക്ലാസ്സിലെ കുട്ടി പശുവിനെ വിവരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനാ വാക്യങ്ങളാണ് കൂടുതല്‍ ഉണ്ടാവുക.വ്യത്യസ്ത ആശയങ്ങള്‍ ഇടകലര്‍ന്നും വരും

പശു വളര്‍ത്തു മൃഗമാണ്.പശു പുല്ല് തിന്നും.പശുവിന്‍ പാല്‍ ആഹാരമാണ്.എന്നിങ്ങനെ പശുവിന്റെ സവിശേഷതയും ,പ്രയോജനങ്ങളും, ആഹാരരീതിയും, എല്ലാം ഇടകലര്‍ന്നു വരുന്നതുകാണാം.എന്നാല്‍ മുതിര്‍ന്ന ക്ലാസ്സിലെത്തുമ്പോള്‍ പേരഗ്രാഫിങ്ങ് പോലുള്ള സങ്കേതങ്ങളിലേക്ക് മാറേണ്ടതുണ്ടല്ലോ?

ഇതു പോലെ ഭാഷാ പ്രയോഗങ്ങള്‍,ഭാഷയുടെ മൂര്‍ച്ച ഒഴുക്ക് എന്നിങ്ങനെ ഓരോ ഘടകത്തിലും മാറ്റം വരാം.

ശൈലികളും പ്രയോഗങ്ങളും ഭാഷക്ക് മൂര്‍ച്ച കൂട്ടും

ആശ്ചര്യദ്യോദകങ്ങളായ പ്രയോഗങ്ങള്‍ വിഷയത്തിന്റെ തീവ്രതകൂട്ടും

ചര്‍ച്ച തുടരും……..

അധ്യാപകപരിശീലനം

റീപ് അധ്യാപകര്‍ക്കുള്ള ഐ.ടി ശില്പശാല ഒക്ടോബര്‍ 14,15 തിയ്യതികളില്‍ പാലക്കാട് ഐ.ടി പരിശീലനകേന്ദ്രത്തില്‍ എല്ലാ മലയാളം ആര്‍.പി മാരും ഇതില്‍ പങ്കെടുക്കുക

HTML code

അവലോകനഫോര്‍മാറ്റ്

REEP അധ്യാപകശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഈ ഫോര്‍മാറ്റ്

പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക പരിശീലന പരിപാടിയുടെ ഫീഡ്ബാക് ഓണ്‍ലൈനായി സ്വീകരിക്കു

ന്നതിന്റതുടക്കമാണ് ഈ പ്രവര്‍ത്തനം

 

പാലക്കാട് ജില്ലാപഞ്ചായത്ത് ഹരിശ്രീ സര്‍ഗോത്സവം

കുട്ടികളുടെവായനയും സര്‍ഗാത്മക രചനയും വളര്‍ത്തുക എന്ന  ലക്ഷ്യത്തോടെ  പാലക്കാട്  ജില്ലാ പഞ്ചായത്ത്  ഈ വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ യു.പി.ഹൈസ്കൂള്‍  ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് ഹരിശ്രീ സര്‍ഗോത്സവം നടത്തുന്നു ജില്ലയിലെ എല്ലാ സ്കൂളുകളിലും സാഹിത്യസംബന്ധിയായ വിവിധ വിഷയങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ കുട്ടികള്‍ക്ക്  കേള്‍ക്കാനുള്ള അവസരം സൃഷ്ടിക്കുക ,ആഴത്തിലുള്ള വായനക്കും മൂര്‍ച്ചയുള്ള പ്രതികരണത്തിനും അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ഗോത്സവത്തിന് രൂപം നല്‍കിയിട്ടുള്ളത്.ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് വിദ്യാരംഗം കലാസാഹിത്യവേദിയാണ്.

അധികവായനക്ക്  ഹരിശ്രീ സര്‍ഗോത്സവം

അറിവരങ്ങ്

പാലക്കാട് ജില്ലാ പഞ്ചായത്തും ഡയറ്റും സംയുക്തമായി നടപ്പാക്കുന്ന പരിപാടിയാണ് അറിവരങ്ങ്.തിയ്യറ്റര്‍ സാധ്യത ബോധനശ്ശാസ്ത്രത്തിന്(Theator as a pedegogic Tool)എന്ന ആശയം മുന്‍നിര്‍ത്തി പാഠഭാഗങ്ങളെ സമീപിക്കലാണ് ലക്ഷ്യം കഴിഞ്ഞവര്‍ഷം മുന്നാക്കം പരിപാടിയില്‍ ട്രൈഔട്ട് ചെയ്ത പ്രവര്‍ത്തനങ്ങളുടെ വ്യാപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ഡയറ്റ് ലക്ചറര്‍ ഡോ. കെ.എസ് വാസുദേവന്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു

..അധികവായനക്ക്…..അറിവരങ്ങ്

ചിലതു പറയാനുണ്ട്

ശ്രീ നാരാണഗുരു സമാധി ദിനത്തില്‍ പലരും അവധി ആഘോഷിച്ച് വീട്ടിലിരുന്നപ്പോള്‍ വട്ടേനാട് ഗവ:ഹൈസ്കൂളില്‍ വേറിട്ടൊരു കാഴ്ചകണ്ടു.വിദ്യാരംഗം പരിപാടിയുടെ ഭാഗമായി എല്ലാക്ലാസ്സിലെ കുട്ടികളും മാഗസിന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.ആര്‍ക്കും മടുപ്പില്ല ആരുടേയും തടസ്സവാദങ്ങളോ നിയന്ത്രണങ്ങളോ ഇല്ല.പക്ഷേ അവര്‍ സ്വയം നിയന്ത്രിക്കുന്നു.നേതൃത്വം വഹിക്കുന്നു,ചുമതലകള്‍ പങ്കുവെക്കുന്നു. അതില്‍ വര്‍ക് എക്സ്പീരിയന്‍സും ആര്‍ട്ട് എഡുക്കേഷനും ഭാഷാശേഷീവികസവും പ്രകടമായിരുന്നു.,ചിലതുപറയാനുണ്ട്,നിലക്കാത്ത ഒച്ചകള്‍,മഞ്ഞുപെയ്ത വഴികളിലൂടെ അങ്ങനെ പോകുന്നു അവരുടെ മാസികകളുടെ പേരുകള്‍ നാല്പതോളം മാഗസിനുകളില്‍ അവരുടെ ഭാവനകള്‍..അവധിദിനത്തിലും വിദ്യാലയത്തിലെത്തിയ അധ്യാപകര്‍ ഒന്നടക്കം പറഞ്ഞു സഫലമീ ദിനം…കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനം

ഡയറ്റ് പാലക്കാട് മലയാള വിഭാഗം

നിങ്ങള്‍ക്ക് കേള്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍

രചന ആസ്വാദനം രചന

വായനക്കാരന് സ്വന്തം രചനക്കകത്തു പ്രവേശിക്കാനുള്ള അവസരം ഒരുക്കിക്കൊണ്ട് എഴുത്തുകാരന്‍ തന്റെ രചനകളില്‍ ചില തുറവികള്‍ വെച്ചിട്ടുണ്ടായിരിക്കും.ഇവ കണ്ടെത്തി ആ വാതിലിലൂടെ കുട്ടിയെ രചനക്കകത്തേക്ക് കയറ്റി വിടുന്ന പണിയാണ് അധ്യാപകനുള്ളത്.‌

ആസ്വാദനത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്ന അന്വേഷണമാണ് എം.വി രാജന്‍ (എച്ച്.എം ജി എല്‍.പി എസ്  വട്ടേനാട് തൃത്താല സബ് ജില്ല) നടത്തുന്നത്

ലേഖനം മുഴുവനായി വായിക്കാം……രചന ആസ്വാദനം രചന

ക്വിസ് മത്സരങ്ങള്‍ക്ക്

പി.എം നാരായണന്‍മാസ്റ്റര്‍ തയ്യാറാക്കിയ ക്വിസ് ചോദ്യങ്ങളാണ് ഇത്.ഈ പംക്തിയില്‍ മറ്റു പല സ്ഥലങ്ങളിലും വികസിപ്പിച്ച ഇത്തരം ചോദ്യമാതൃകള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്

മലയാളം ക്വിസ് – യു.പി വിഭാഗം

Follow

Get every new post delivered to your Inbox.